Tue , Dec 03 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പാക്‌ട് ബഹ്‌റൈൻ കേരളത്തിലേക്ക് ചാർട്ടേർഡ് വിമാന സേവനം പ്രഖ്യാപിച്ചു.

നാട്ടിലേക്കുപോകാനാകാതെ വിഷമിക്കുന്ന പാക്‌ട് അംഗങ്ങൾക്കും കുടുംബങ്ങൾക്കും , പാലക്കാട്ടുകാർക്കും, യാത്ര ചെയ്യാനാവാതെ വിഷമിക്കുന്ന മറ്റുള്ളവർക്കും വേണ്ടി, ബഹ്‌റൈനിലെ പ്രമുഖ ട്രാവൽ ഏജൻസിയായ ദാദാഭായ് ട്രാവെൽസും ആയി സഹകരിച്ചു, ചാർട്ടേർഡ് വിമാനം പറത്താൻ സജ്ജമായതായി, പാക്‌ട് ഭാരവാഹികൾ പ്രഖ്യാപിച്ചു. കൊറോണ കാലഘട്ടത്തിൽ ഭക്ഷണം പോലുമില്ലാതെ കഷ്ടത അനുഭവിക്കുന്നവർക്ക് സഹായ ഹസ്തങ്ങളുമായി കഴിഞ്ഞ മൂന്നു മാസത്തോളമായിനിസ്വാർത്ഥരായിപ്രവർത്തിക്കുന്നവരാണ്പാക്‌ട്ഭാരവാഹികൾ.പ്രായമായവരും ഗർഭിണികളും അടങ്ങുന്ന ഒരുപാടുപേർ യാത്ര ചെയ്‌യാനാകാതെ ബുദ്ധിമുട്ടുന്ന അവസ്ഥ അറിഞ്ഞപ്പോളാണ് ഇങ്ങനെ ഒരാശയം ഉടലെടുത്തതും , അത് പ്രാവർത്തികമാക്കാൻ വേണ്ടി പ്രയത്നിച്ചു തുടങ്ങിയതും. .ജൂലൈ ഒന്നാം വാരത്തിലാണ് ആദ്യ വിമാനം ചാർട്ടേർഡ് ചെയ്യുക . രണ്ടു വയസിന് താഴെ ഉള്ള കുട്ടികൾക്ക് യാത്ര തികച്ചും സൗജന്യമായിരിക്കും.കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിബന്ധനങ്ങൾ പൂർണ്ണമായും പാലിച്ച്, ഇന്ത്യൻ എംബസിയുടെ മാർഗ നിർദേശങ്ങൾക്ക് വിധേയമായി മാത്രമായിരിക്കും വിമാനം പറത്തുക. കാലഹരണപ്പെട്ട സന്ദർശന വിസകൾ ഉള്ളവർ, തൊഴിൽ നഷ്ടപ്പെട്ടവർ, ഗർഭിണികൾ, ഒറ്റപ്പെട്ടുപോയ വിദ്യാർഥികൾ, പ്രായമായ പൗരൻമാർ, രോഗികൾ എന്നിവർക്ക് മുൻഗണന നൽകും.കൂടുതൽ വിവരങ്ങൾക്കും, യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരും, ഡോക്യുമെന്റേഷൻ, ടിക്കറ്റിംഗ് മുതലായവ സംബന്ധിച്ച വിവരങ്ങൾ ആവശ്യമുള്ളവരും ദയവായി താഴെപ്പറയുന്ന വ്യക്തികളുമായി ബന്ധപ്പെടുക. തീയതി, സമയം എന്നിങ്ങനെയുള്ള വിശദാംശങ്ങൾക്കും ഇവരെ ബന്ധപ്പെടാവുന്നതാണ്. 6634 6934, 3981 4968, 3914 3350, 3975 6436, 3503 6719, 3878 8580

3 December 2024

Latest News