Fri , Apr 04 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ലാൽ കെയെർസ് റമദാൻ കിറ്റുകൾ വിതരണത്തിനു തയ്യാറായി

കഴിഞ്ഞ രണ്ടാഴ്ചയായി നിലവിലെ സാഹചര്യങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന ബഹ്‌റൈനിലെ പ്രവാസികളെ  കണ്ടെത്തി ഭക്ഷണസാധനങ്ങൾ എത്തിച്ച ബഹ്‌റൈൻ ലാൽ കെയേഴ്‌സ് രണ്ടാം ഘട്ടം എന്ന നിലയിൽ തയ്യാറാക്കിയ ഭക്ഷണ കിറ്റുകൾ വിതരണത്തിനു തയ്യാറായി. പുണ്യ റമദാൻ മാസത്തിൽ  ഭക്ഷണത്തിനു ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു വിതരണം ചെയ്യാൻ അത്യാവശ്യ ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ നൂറോളം  റമദാൻ കിറ്റുകൾ ആണ് തയാറാക്കിയിരിക്കുന്നതെന്നു  ലാൽ കെയെർസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ, സെക്രെട്ടറി എഫ്. എം . ഫൈസൽ എന്നിവർ അറിയിച്ചു.   ഇന്നു മുതൽ  ബഹ്‌റൈനിലെ വിവിധ ഏരിയകളിൽ ലാൽ കെയേഴ്‌സ് പ്രവർത്തകർ അർഹരായവരെ കണ്ടെത്തി വിതരണം ചെയ്തു തുടങ്ങും.
 
ചാരിറ്റി കൺവീനർ ജസ്റ്റിൻ ഡേവിസ്,  ട്രെഷറർ ഷൈജു  എന്നിവരുടെ നേതൃത്വത്തിൽ അനു കമൽ, തോമസ് ഫിലിപ്പ്, ഷാൻ, പ്രജിൽ പ്രസന്നൻ എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 
മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ  ഡിറ്റോ, വൈശാഖ്,  ഷിബു, സുബിൻ, രതിൻ , സജീഷ്, അരുൺ നെയ്യാർ, അരുൺ തൈക്കാട്ടിൽ, അനു എബ്രഹാം, മണിക്കുട്ടൻ, അജി ചാക്കോ,രാജേഷ്, ജിനു, നജ്മൽ, വിഷ്ണു, അജീഷ്, അജിൽ എന്നിവർ കിറ്റു വിതരണത്തിനു മേൽനോട്ടം വഹിക്കുന്നു.  
കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ വിവിധ തലത്തിൽ പത്മഭൂഷൺ മോഹൻലാൽ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ തങ്ങൾക്കു കൂടുതൽ പ്രചോദനം നൽകുന്നു എന്നും ലാൽ കെയെർസ് ഭാരവാഹികൾ അറിയിച്ചു.

4 April 2025

Latest News