Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ശാന്തി സദനം പ്രവർത്തക സമിതി

കോഴിക്കോട് ജില്ലയിലെ പുറക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭിന്നശേഷി വിദ്യാലയമായ ശാന്തി സദനത്തിന്റെ ബഹ്റൈൻ ചാപ്റ്റർ പ്രവർത്തക സമിതി യോഗവും  ത്രൈമാസ അവലോകനവും സംഘടിപ്പിച്ചു.പ്രസിഡണ്ട് അഫ്സൽ കെ.പി അധ്യക്ഷത വഹിച്ചു. നാട്ടിലേക്ക് പോകുന്ന സാമൂഹിക പ്രവർത്തകൻ ചന്ദ്രൻ തിക്കോടിക്ക്  ചടങ്ങിൽ യാത്രയയപ്പ് നൽകി. അദ്ദേഹത്തിനുള്ള ഉപഹാരം ചെയർമാൻ മജീദ് തണൽ സമ്മാനിച്ചു.ശാന്തി സദനത്തിലെ 138 വിദ്യാർഥികളുടെ പഠനാവശ്യത്തിനായി നിർമിക്കുന്ന എജുക്കേഷണൽ കോംപ്ലക്സിന്റെ ആദ്യ ഘട്ട നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. കെട്ടിട നിർമാണം പൂർത്തീകരിക്കാനായുള്ള പ്രവർത്തങ്ങൾ ശക്തിപ്പെടുത്തും.ഈ ആവശ്യാർഥം ഫെബ്രുവരി ഒന്നിന് ബഹ്റൈനിൽ പങ്കെടുപ്പിച്ച് വിപുലമായ പരിപാടി സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.  ജനറൽ സെക്രട്ടറി ജലീൽ ജെ.പി.കെ സ്വാഗതമാശംസിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ.കെ, വനിതാ ഘടകം ജനറൽ സെക്രട്ടറി രഞ്ജി സത്യൻ, അബ്ദുൽ ഹഖ് എന്നിവർ സംസാരിച്ചു. ട്രഷറർ വി.എം. ഹംസ ഫൈനാൻസ് റിപ്പോർട്ട് അവതരണം നടത്തി.  ബിജു തിക്കോടി,മുനീർ കെ.കെ, ജാബിർ, മൻസൂർ തുടങ്ങിയവർ നേതൃത്വം നൽകി.

27 July 2024

Latest News