Fri , Mar 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കേൾവിയുടെ ഓണോത്സവം ഒരുക്കി റേഡിയോ മലയാളം

ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ഭാഷാ റേഡിയോയായ റേഡിയോ മലയാളം പ്രതീക്ഷകളുടെ ഓണം എന്ന പേരിൽ ഈ ഓണക്കാലത്ത് ലോകമെങ്ങുമുള്ള മലയാളികൾക്കായി വ്യത്യസ്ത പരിപാടികൾ ഒരുക്കുന്നു. പ്രമുഖ എഴുത്തുകാരുടെ ഓണം ഓർമകൾ കോർത്തിണക്കി ഓർമ്മകളുടെ ഓണം, കവിയും ഗാനരചയിതാവുമായുള്ള ശ്രീകുമാരൻ തമ്പിയുമായും കവി വി മധുസൂദനൻ നായരുമായുള്ള പ്രത്യേക അഭിമുഖം, വറുതിയുടെ കടൽപ്പാട്ടുമായി കടൽപ്പാട്ടുകാർ ഒരുമിക്കുന്ന പയമേ പണമി, ഓണം കഥോത്സവം, ഓണം കവിയരങ്ങ് രണ്ട് ഭാഗങ്ങൾ, മലയാളം മിഷൻ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഓണം സർഗസൃഷ്ടികളുമായി കിളിവാതിൽ, കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള നാടകസംഘങ്ങൾ ഒരുമിക്കുന്ന റേഡിയോ നാടകോത്സവം, ഓണം മിത്തും മൊഴിയും - ആർ.ജെ സച്ചു. ആ ഓണകളികൾ- ആർ.ജെ ആർഷ . പപ്പടം പായസം -ആർ.ജെ. പ്രിയ എന്നിങ്ങനെ റേഡിയോ അവതാരകരുടെ പരിപാടികൾ. ലളിതഗാനങ്ങൾ, ചലച്ചിത്രഗാനങ്ങൾ, ഓഡിയോബുക്ക്സ്  തുടങ്ങി നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

 കേരള സർക്കാർ സാംസ്ക്കാരിക വകുപ്പ് സ്ഥാപനമായ മലയാളം മിഷൻ്റെ
റേഡിയോയായ റേഡിയോ മലയാളത്തിന് നിലവിൽ ഒരു ലക്ഷത്തിലധികം ശ്രോതാക്കളുണ്ട്. 
www.radiomalayalam.in എന്ന വെബ് വഴിയും മലയാളം മിഷൻ ആപ്പ് ഡൗൺലോഡ് ചെയ്തും malayalam mission radio malayalam എന്ന യുടൂബ് ചാനൽ വഴിയും റേഡിയോ മലയാളം കേൾക്കാം.

29 March 2024

Latest News