Thu , Apr 18 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പുണ്യമാസം ധന്യമാക്കാൻ നന്മയുടെ ചെറു സ്പർശമായ്  ഹബീബിസ് !!!!

Repoter: Jomon Kurisingal

താള വിസ്മയം കൊണ്ട് ബഹ്‌റൈൻ ജനഹൃദയങ്ങളിൽ ഇടം നേടി ബഹ്‌റൈൻ ആഘോഷങ്ങളികൾ സജീവ സാനിധ്യം ആയി മാറിക്കഴിഞ്ഞ പ്രമുഖ നാസിക് ധോൽ ടീം ആയ ഹബീബിസ് നാസിക് ധോൽ ടീമിന്റെ നേതൃത്വത്തിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു .
                         ട്രാഫിക് സിഗ്നലിൽ ഗ്രീൻ സിഗ്നൽ കാത്തു കിടക്കുന്ന ആളുകൾക്ക് നോമ്പ് തുറക്കാൻ ആവശ്യമായ വിഭവങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്ത് നോമ്പ് തുറക്കാൻ അവസരം ഒരുക്കിയാണ് ഒരു പറ്റം യുവാക്കൾ മാതൃക ആയത് .


                           കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി ഇവർ ഈ പ്രവർത്തനം നടത്തി വരുന്നു .മുൻ വര്ഷങ്ങളിലേത് പോലെ തന്നെ ഈ വർഷവും സൽമാനിയ കലവറ ,dq സിഗ്നലിൽ  ആണ്‌ ഇഫ്താർ കിറ്റ് വിതരണം നടത്തിയത് . സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു .ബഹ്‌റൈൻ CSI  സൗത്ത് കേരള ചർച് വികാരി Rev.Fr.സുജിത് സുഗതൻ ,പൂജാരി ശ്രീ .വിഘ്‌നേശ് ശർമ,ബഹ്‌റൈൻ ട്രാഫിക് ഡയറക്ടറേറ്റിന്റെ പോലീസ് മേധാവികൾ,കലവറ റെസ്റ്റോറന്റ് ഉടമ സാജൻ എന്നിവരുടെ സാനിധ്യം ഈ പ്രവർത്തനത്തിനെ സാഹൊസഹോദര്യത്തെയും മതസൗഹാർദ്ധതയെയും ഉയർത്തി കാണിക്കുന്ന ധന്യ മുഹൂർത്തം ആക്കി മാറ്റി .ഏകദേശം ആയിരത്തോളം കിറ്റുകൾ ആണ്‌ ഈ വർഷം വിതരണം ചെയ്തത് .
                  ബഹ്‌റൈൻ ട്രാഫിക് ഡയറക്ടറേറ്റിന്റെ പൂർണ സഹകരണത്തോടു കൂടിയാണ് പരുപാടി നടന്നത്.
               തങ്ങൾക്കു വിവിധ പ്രോഗ്രാമുകളിലൂടെ  കിട്ടുന്ന വരുമാനത്തിൽ നിന്ന്‌ ലഭിക്കുന്ന തുക വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റി വെക്കുന്ന ഒരു പറ്റം യുവാക്കൾ അടങ്ങുന്ന നാസിക് ധോൽ ടീം സമൂഹത്തിനു ഒരു നല്ല മാതൃക കാട്ടി തെരുന്നു .

18 April 2024

Latest News