ഇന്ത്യന്‍ സ്കൂള്‍ ഈദ് ഗാഹ് ആയിരങ്ങള്‍ അണിനിരന്നു
Repoter: ജോമോൻ കുരിശിങ്കൽ
മനാമ: സുന്നീ ഒൗഖാഫിന്‍െറ അംഗീകാരത്തോടെ ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഈദ് ഗാഹില്‍ ആയിരങ്ങള്‍ അണിനിരന്നു. മലയാളികള്‍ക്കായി വര്‍ഷങ്ങളോളമായി തുടര്‍ന്നു വരുന്ന ഈദ്ഗാഹില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള കുടുംബങ്ങളും പെരുന്നാള്‍ സന്തോഷങ്ങള്‍ കൈമാറനെത്തി. പണ്ഡിതനും വാഗ്മിയുമായ ജമാല്‍ നദ്വി ഇരിങ്ങല്‍ പെരുന്നാള്‍ ഖുതുബ നിര്‍വഹിച്ചു. ഇബ്രാഹിം നബിയുടെയും കുടുംബത്തിെൻറയും ത്യാഗനിര്‍ഭരമായ ജീവിതമാണ് ബലിപെരുന്നാളില്‍ അനുസ്മരിക്കുന്നതെന്നും അദ്ദേഹത്തിെൻറ മാതൃക പിന്തുടര്‍ന്ന് ജീവിക്കാന്‍ കടപ്പെട്ടവരാണ് ഇസ്ലാമിക സമൂഹമെന്നും അദ്ദേഹം തെൻറ പ്രഭാഷണത്തില്‍ ഓര്‍മിപ്പിച്ചു.
ജീവിതത്തില്‍ തനിക്ക് പ്രിയപ്പെട്ടത് ദൈവിക മാര്‍ഗത്തില്‍ ബലിയര്‍പ്പിക്കാന്‍ സന്നദ്ധമാവുകയും ആ സമര്‍പ്പണ മനസ്സിന്‍െറ അടിസ്ഥാനത്തില്‍ ദൈവത്തിെൻറ കൂട്ടുകാരന്‍ എന്ന പ്രത്യേക പദവി ഇബ്രാഹിം നബിക്ക് ലഭിക്കുകയും ചെയ്തു. തീര്‍ഥാടനത്തിനായി മക്കയിലത്തെിയ വിശ്വാസികള്‍ ഈ കുടുംബത്തിെൻറ ജീവിത പരിസരങ്ങളെ അനുസ്മരിച്ചല്ലാതെ കര്‍മങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുകയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാനവികതയോട് ചേര്‍ന്ന് നില്‍ക്കാനാണ് ഇബ്രാഹിം നബി പഠിപ്പിച്ചത്. ആ പാഠങ്ങള്‍ സമകാലിക സമൂഹത്തില്‍ ശക്തമായി ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കേണ്ടതുണ്ട്. പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങളെ സഹായിക്കാന്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നമസ്കാരത്തിന് സഈദ് റമദാന്‍ നദ്വി നേതൃത്വം നല്‍കി. എ.എം ഷാനവാസ്,എം. ബദ്റുദ്ദീന്‍, എം. അബ്ബാസ്, അലി അശ്റഫ്, സമീര്‍ ഹസന്‍, സാജിദ് നരിക്കുനി, കെ.കെ മുനീര്‍, ഇ.പി ഫസല്‍, മൂസ കെ. ഹസന്‍, ഇര്‍ഷാദ് കങ്ങഴ, ഇല്‍യാസ് ശാന്തപുരം, കുഞ്ഞു മുഹമ്മദ്, ഫസലുറഹ്മാൻ പൊന്നാനി, അബ്ദുൽല്‍ ജലീല്‍, അബ്ദുന്നാസിര്‍ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്‍കി.
14 October 2024