Sat , Apr 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സുഗതകുമാരി ടീച്ചറുടെ വിയോഗം മലയാള ഭാഷക്കും സാഹിത്യത്തിനും മാത്രമല്ല നഷ്ടമുണ്ടാക്കിയതെന്നും മറിച്ച് മണ്ണിൻ്റെയും പ്രകൃതിയുടെയും കാവലായി മാറിയ ഒരു പ്രസ്ഥാനം തന്നെയാണ് മലയാളികൾക്ക് നഷ്ടപ്പെടുന്നതെന്ന് ബഹ്‌റൈൻ കേരളീയ സമാജം

സുഗതകുമാരി ടീച്ചറുടെ വിയോഗം മലയാള ഭാഷക്കും സാഹിത്യത്തിനും മാത്രമല്ല  നഷ്ടമുണ്ടാക്കിയതെന്നും മറിച്ച് മണ്ണിൻ്റെയും പ്രകൃതിയുടെയും കാവലായി മാറിയ ഒരു പ്രസ്ഥാനം തന്നെയാണ് മലയാളികൾക്ക് നഷ്ടപ്പെടുന്നതെന്നും  ബഹ്റൈൻ കേളീയ സമാജത്തിൻ്റെ അനുശോചനക്കുറിപ്പിൽ പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. ആർക്കും അഭയമായിത്തീരുന്ന സുഗതകുമാരി ടീച്ചറുടെ കവിതകൾ സർഗ്ഗാത്മകതയുടെ ആവിഷ്ക്കാരത്തേക്കാൾ പ്രതിഷേധത്തിൻ്റെയും നിസ്സഹായതയുടെയും ആത്മാവിഷ്ക്കാരങ്ങളായി മാറി. ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ എഴുത്തിനിരുത്തൽ ചടങ്ങിൽ മുഖ്യാതിഥി ആയി ടീച്ചർ  എത്തിയിരുന്നതായും ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ സാഹിത്യ പുരസ്ക്കാരം നൽകി ടീച്ചറെ ആദരിക്കാൻ കഴിഞ്ഞതായും സമാജത്തിൻ്റെ ഏറ്റവും പ്രിയപ്പെട്ട ഗുണകാംക്ഷി ആയിരുന്നു ടീച്ചെറെന്നും  അനുശോചന സന്ദേശത്തിൽ  സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ളയും ആക്ടിങ്ങ് ജനറൽ സെക്രട്ടറി വർഗ്ഗീസ് ജോർജ്ജും  പത്രക്കുറിപ്പിൽ അറിയിച്ചു..

27 April 2024

Latest News