മുൻ ബഹ്‌റൈൻ പ്രവാസികൾക്ക് സാന്ത്വനമായി കെഎംസിസി പ്രവാസി പെൻഷൻ പതിനൊന്നാം വർഷത്തിലേക്
ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രവർത്തന വർഷ ത്തെ കർമ്മ പദ്ധതി യായ വിഷൻ 33 ന്റെ ഭാഗമായി 111 വീടുകളിൽ ഈ വർഷവും ശിഹാബ് തങ്ങൾ സ്മാരക സ്നേഹസ്പർശം പ്രവാസിപെൻഷനും സ്നേഹപൂർവം സഹോദരിക്ക് വിധവാ പെൻഷനും നൽകും .കഴിഞ്ഞ പത്തു വർഷമായി മുടക്കമില്ലാതെ നടപ്പിലാക്കി വരുന്ന ഈ പദ്ധതി
പതിനൊന്നാം വർഷത്തിലേക്കു കടക്കുമ്പോൾ നിരവധി അപേക്ഷകളാണ് വന്നു കൊണ്ടിരിക്കുന്നത് ,പ്രവാസി പെൻഷൻ പദ്ധതി മുൻമുഖ്യ മന്ത്രി ഉമ്മൻചാണ്ടിയും വിധവാ പെൻഷൻ പദ്ധതി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമാണ് ഉദ്ഘാടനം ചെയ്തത് .പ്രവാസ ലോകത്തു ജീവിതത്തിന്റെ നല്ലൊരു ഭാഗം ചിലവഴിച്ചിട്ടും കഷ്ടപ്പാടും മാരകരോഗവുമായി പ്രയാസപ്പെടുന്ന മുൻ ബഹ്‌റൈൻ പ്രവാസികൾക്കും മരണമടഞ്ഞ ബഹ്‌റൈൻ പ്രവാസികളുടെ വിധവകൾക്കുമായി മാത്രമാണ് ഈ മാസാന്ത സഹായം നൽകിവരുന്നത്. 2009 ഇൽ അഞ്ചു പേർക്ക് കൊടുത്തുകൊണ്ട് ആരംഭിച്ച ഈ പദ്ധതി ഇന്ന് 67 പ്രവാസികൾക്കും 44 വിധവകൾക്കുമായി 11 1 വീടുകളിൽ നൽകിവരുന്നു. വർഷങ്ങളോളം ബഹ്‌റൈനിൽ ജോലി ചെയ്തിട്ടും ജീവിതസായാഹ്നത്തിൽ ഒരു നേരത്തെ മരുന്നിന് പോലും വകയില്ലാത്ത നാട്ടിൽ കഴിയുന്നവരാണ് അപേക്ഷകരായി വരുന്നത്.അപേക്ഷകരുടെ എണ്ണം നിത്യേന വർധിക്കുകയാണ്. വൃക്ക രോഗം, കാൻസർ രോഗം, ഹൃദ്രോഗം തുടങ്ങിയ മാരകരോഗങ്ങളും കൂടാതെ അംഗവൈകല്യം, അന്ധത തടങ്ങി കഷ്ടത അനുഭവിക്കുന്നവരെ കണ്ടെത്തി വളരെ രഹസ്യമായി അവരുടെ ബാങ്കുകളിലോ വീടുകളിലോ സഹായം എത്തിക്കുകയാണ് ഈ പദ്ധതിയെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിനകം പെൻഷൻ നൽകി വരുന്ന പതിമൂന്നു മുൻ പ്രവാസികൾ പേർ മരണമടഞ്ഞു , പലരും അതീവ ഗുരുതരാവസ്ഥയിലാണ് ,ആയതിനാൽ ഈ പദ്ധതിയുമായി ബഹ്‌റൈനിലെ സുമനസ്സുകളുടെ സഹായം ഇനിയും ഇതിനു ആവശ്യമാണെന്നു ജില്ലാ പ്രസിഡന്റ് എ പി ഫൈസലും ജനറൽ സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളിയും അഭ്യർത്ഥിച്ചു. വർഷം 15 ലക്ഷം രൂപയോളം പെൻഷൻ പദ്ധതിക്കും പ്രവാസി സഹായത്തിനും ആവശ്യമാണ്. സഹായിക്കാൻ താല്പര്യം ഉള്ളവർ 39881099, 33161984, 33226943 ഈ നമ്പറുകളിൽ ബന്ധപ്പെടുക.
21 November 2024