Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബി .കെ .എസ് . സാം സാമുവേൽ  ധനസമാഹരണത്തിലേക്ക് പ്രമുഖ  വ്യവസായി കെ.ജി ബാബുരാജ് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു.

ബഹറിൻ കേരളീയ സമാജം മെംബറും സബർമതി ക ൾച്ചറൽ ഫോറത്തിൻ്റെ മുഖ്യ സംഘാടകനുമായിരുന്ന സാം സാമുവലിൻ്റെ കുടുംബത്തിനു വേണ്ടി ബഹറിൻ കേരളീയ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ധനസമാഹരണത്തിലേക്ക് ജി സി സിയിലെ പ്രമുഖ  വ്യവസായി കെ.ജി ബാബുരാജ് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു.കോവിഡ് രോഗബാധിതനായി മരണപ്പെട്ട സാം സാമുവൽ ബഹറിനിലെ കാരുണ്യ സാംസ്ക്കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. അപ്രതീക്ഷിതമായ മരണം കുടുംബത്തെ നിരാലംബമാക്കിയിരുന്നു..
ഈ സാഹചര്യത്തിലാണ് സമാജം മുൻകെ എടുത്ത് സാമിൻ്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ മുന്നോട്ട് വന്നതെന്നും സഹകരിക്കുന്ന മുഴുവൻ സുമനസ്സുകൾക്കും നന്ദി രേഖപ്പെടുത്തുന്നതായി  ബഹറിൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും പത്രക്കുറിപ്പിൽ അറിയിച്ചു.

26 April 2024

Latest News