Mon , Jan 13 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരത്തിന് അർഹനായ കെ.ജി ബാബുരാജന് അഭിനന്ദനങ്ങളുമായി പന്തളം പ്രവാസി ഫോറം.

ഇന്ത്യൻ സർക്കാർ പ്രവാസികൾക്ക് നൽകുന്ന പരമോന്നത പുരസ്കാരമായ പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരത്തിന് അർഹനായ കെ.ജി ബാബുരാജന് പന്തളം പ്രവാസി ഫോറം അഭിനന്ദിച്ചു.ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ പ്രമുഖ വ്യക്തിത്വവും ബഹ്റൈനിലെ പ്രമുഖ എൻജിനീയറുമായ ഡോ: കെ. ജി. ബാബുരാജൻ എളിമയുടെയും സഹജീവി സ്നേഹത്തിൻറെയും ഏറ്റവും ഉദാത്ത മാതൃകയാണെന്ന് പന്തളം പ്രവാസി ഫോറം പ്രസിഡണ്ട് അജി പി ജോയ് പറഞ്ഞു. അതോടൊപ്പം ആറൻമുള കണ്ണാടി നൽകി ആദരിച്ചുബഹ്‌റൈനിൽ നമ്മൾ കാണുന്ന അംബരചുംബികളായ നിരവധി കെട്ടിടങ്ങൾക്ക് ബാബുരാജന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ഉന്നതങ്ങളിലേക്ക് ഉയരുമ്പോഴും ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ ജീവിതത്തിൽ ജീവിക്കുന്ന ഒരു വലിയ മനസ്സിന്റെ ഉടമയാണ് കെ. ജി. ബാബുരാജെന്ന് രക്ഷാധികാരി എബ്രഹാം സാമുവൽ അഭിപ്രായപ്പെടുകയും പൊന്നാട അണിയിക്കുകയും ചെയ്തു .പന്തളം പ്രവാസി ഫോറം കുടുംബാംഗങ്ങളുടെയും അഭിനന്ദനങ്ങൾ ബാബുരാജിനെ ഭാരവാഹികൾ അറിയിച്ചു. സന്തോഷം തരുന്ന നിമിഷങ്ങൾ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടുപ്രവാസി ഫോറം ഭാരവാഹികളായ സജീഷ് പന്തളം തൻറെ കൈകൊണ്ട് ഉണ്ടാക്കിയ കലാരൂപങ്ങൾ ചടങ്ങിൽ വെച്ച് നൽകി റിതിൻ , മിൽട്ടൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

 

13 January 2025

Latest News