Wed , Aug 12 , 2020

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സ്നേഹോത്സവം 2020 | പ്രവാസി ലീഗൽ സെൽ ബഹറിൻ കൺട്രിഹെഡ് ആയി സുധീർ തിരുനിലത് നിയമിതനായി. | ബഹറിൻ കേരളീയ സമാജത്തിൻ്റെ ചരിത്രത്തിൽ മറ്റൊരു നാഴികകല്ലായി കേരളത്തിൽ നിന്ന് ചാർട്ടർ വിമാനങ്ങൾക്ക് അന്തിമ അനുമതിയായി . | സമാജം മരണാനന്തര ധനസഹായം നൽകി | ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതുമ്പോള്‍ ' 'ഭൂമിക' വെബിനാറിന് നാളെ തുടക്കം | കരിപ്പൂർ വിമാനാപകടത്തിലും, സമാനതകളില്ലാത്ത നമ്മുടെ കൊച്ചു കേരളത്തിലെ പ്രകൃതി ദുരന്തങ്ങളിലും മരണമടഞ്ഞവർക്ക് സീറോ മലബാര്‍ സൊസൈറ്റിയുടെ ആദരാഞ്ജലികൾ | കെ.പി.എ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കിഡ്സ് ഡേ, മോട്ടിവേഷൻ ഡേ, ഹെൽത്ത് ഡേ എന്നിവയ്ക്ക് തുടക്കമായി | ഇന്ത്യൻ സോഷ്യൽ ഫോറം രക്തദാന, ക്യാമ്പ്, പ്ലാസ്മ ദാന ക്യാമ്പ് സംഘടിപ്പിച്ചു. | ഐ സി‌ ആർ ‌എഫ് തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും ഈദ് നോടനുബന്ധിച്ചു ബിരിയാണി പൊതികളും വിതരണം ചെയ്തു | ഇന്ത്യയിലെ പ്രശസ്തമായ വിദ്യഭ്യാസ സ്ഥാപനമായ കേരളത്തിലെ തൃശൂർ IES എജുക്കേഷൻ സിറ്റിക്ക് അഭിമാന നിമിഷം |

ബഹ്റൈൻ കേരളീയ സമാജം അർഹതപ്പെട്ടവർക്കായി സൗജന്യ ഭക്ഷണ കിറ്റ് വിതരണം ചെയ്യുന്നു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി  ബഹ്റൈൻ സർക്കാരിന്റെ നിബന്ധനകൾക്ക് പിന്തുണ നൽകി വീടുകളിൽ കഴിയുന്നവരിൽ ഭക്ഷണസാധനങ്ങൾക്ക്‌ വിഷമതകൾ  അനുഭവിക്കുന്നവർക്ക്‌ ഒരു കൈതാങ്ങാകുവാൻ ബഹ്‌റൈൻ കേരളീയ സമാജം 1000 ഭക്ഷണ കിറ്റുകൾ സൗജന്യമായി നൽകുമെന്ന് സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു. അരി, ആട്ടപ്പൊടി, ഓയിൽ, പഞ്ചസാര, പയർ വർഗ്ഗങ്ങൾ എന്നിവയും, ക്ലീനിംഗ് ലിക്വിഡ് ഉം അടങ്ങുന്ന കിറ്റ് ആണ് നൽകുക. സമാജം അംഗങ്ങളിലും, ഇന്ത്യൻ പൊതു സമൂഹത്തിലും അർഹതപ്പെട്ടവർക്ക്, ‌ 
നേരത്തെ പ്രഖ്യാപിച്ച കോവിഡ് -19 ബി. കെ. എസ് ഹെൽപ്‌ ഡസ്‌ക്ക് അംഗങ്ങളെ കിറ്റ് ലഭിക്കാനായി വിളിക്കാം.
സമാജം വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത്‌ (39449287), മോഹൻരാജ് (39234535), കെ.ടി. സലിം (33750999), രാജേഷ് ചേരാവള്ളി (35320667). സഹായങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർക്കും ഇവരെ ബന്ധപ്പെടാം.
 
പ്രസ്തുത പദ്ധതിയുടെ വിജയത്തിനായി സമാജം എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും വിവിധ സബ്‌ കമ്മിറ്റികളുടെയും, മറ്റ്  അംഗങ്ങളുടെയും നേതൃത്വത്തിൽ ഓൺലൈൻ യോഗങ്ങളും ഒരുക്കങ്ങളും നടന്നു വരുന്നുണ്ട്‌. ഭക്ഷണ സാധങ്ങളും, പാക്കിങ് മെറ്റീരിയലുകളും, സാമ്പത്തിക സഹായങ്ങളും നൽകി ഒട്ടേറെ സമാജം അംഗങ്ങൾ ബഹ്‌റൈൻ പ്രതിഭ തുടങ്ങിയ സംഘടനകൾ,നിരവധി  വ്യക്തികൾ, സ്ഥാപനങ്ങൾ ഈ സദുദ്യമവുമായി സഹകരിക്കുവാൻ മുന്നോട്ടു വന്നിട്ടുണ്ട്.
 
ബഹ്‌റൈൻ സർക്കാർ കൊറോണ വൈറസ് വ്യാപനം തടയുന്നതിനും, രോഗ ബാധിതരെ സഹായിക്കുന്നതിനും സ്വീകരിച്ച് വരുന്ന നടപടി ക്രമങ്ങൾ പ്രശംസനീയമാണെന്ന് ബഹ്‌റൈൻ കേരളീയ സമാജം വിലയിരുത്തുകയും, സുരക്ഷാ മുൻകരുതലുകൾക്ക് പൂർണ്ണ പിന്തുണയും അറിയിച്ചു. ബഹ്‌റൈൻ അധികാരികൾക്ക് സമർപ്പിച്ച നിവേദനത്തിലാണ് ഇക്കാര്യം അറിയിച്ചത്.  സമാജം ഇനിയൊരു അറിയിപ്പ് വരെ അടച്ചിട്ടതും, മെസ്സേജുകളിലൂടെയും, വിഡിയോ സന്ദേശത്തിലൂടെയും അംഗങ്ങൾക്കും സമൂഹത്തിനും കോവിഡ് -19 വ്യാപനം തടയാനുള്ള മാർഗങ്ങൾ പ്രചരിപ്പിക്കുന്നതും, പ്രവാസികളുടെ വിവിധ ആവശ്യങ്ങളും സമാജത്തിന് വേണ്ടി പ്രസിഡണ്ട് പി.വി. രാധാകൃഷ്ണ പിള്ളയുടെയും, ജനറൽ സെക്രട്ടറി വർഗീസ് കാരക്കലിന്റെയും പേരിൽ സമർപ്പിച്ച നിവേദനത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 
 
കമ്പനികൾ ജോലിക്കാർക്ക് ശമ്പളം കൊടുക്കുന്നുവെന്ന് ഉറപ്പ് വരുത്തൽ, വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കമ്പനികൾ പകുതി ശമ്പളം എങ്കിലും പെട്ടെന്ന് കൊടുത്ത് ബാക്കി പിന്നീട് നൽകാനുള്ള സംവിധാനം, ഫ്ലാറ്റ് വാടക ഒഴിവാക്കുവാനോ ഇളവ് നൽകുവാനോ കെട്ടിട ഉടമകൾക്ക് സർക്കാർ നിർദേശം നൽകൽ, ബാങ്കുകളിലെ കാർ- പേഴ്സണൽ - ബിസിനസ്സ് ലോണുകൾക്ക് വിദേശികൾക്കും 6 മാസത്തെ ഇളവ്, എൽ. എം. ആർ . എ ഫീസിളവ്- ബഹ്‌റൈനിൽ നിന്നും ലീവിന് പോയവർക്ക് വിസാ കാലാവധി കഴിഞ്ഞാൽ തിരിച്ചുവരാനുള്ള സൗകര്യങ്ങൾ,
മൃതദേഹങ്ങൾ കാർഗോ വിമാനങ്ങൾ വഴി നാട്ടിലേക്ക് അയക്കുന്നതിനിന്നുള്ള സഹയം, ലേബർ ക്യാമ്പുകളിൽ അധികാരികളുടെ ശ്രദ്ധ, അവർക്ക്‌ അത്യാവശ്യമായി വന്നാൽ ഐസൊലേഷനിൽ ഇരിക്കാനുള്ള സൗകര്യങ്ങൾ എന്നിവയാണ് പ്രധാനമായും നിവേദനത്തിൽ അഭ്യർഥിച്ചിട്ടുള്ളത്.

--

12 August 2020

Latest News