Mon , Oct 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പാക്ട് നടത്തിയ "വിസ്മയം 2020 " മുപ്പതിൽ പരം ടീം അംഗങ്ങൾ പങ്കെടുത്ത ഓൺലൈൻ എന്റർടൈൻമെന്റ് കാണികളും മത്സരാര്ഥികളും ഒരുപോലെ ഉത്സാഹഭരിതരായി

കലാസാംസ്കാരിക രംഗത്ത് എന്നും നൂതനങ്ങളായ പരിപാടികൾ ആവിഷ്കരിക്കാനും അതിന് ജനപ്രീതിയേറി നേടിയടുക്കാനുമുള്ള പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്ററിന്റെ കഴിവ് ബഹ്റിനിലെ മലയാളി സമൂഹത്തിനൊക്കെ അറിയാവുന്നതാണ്. ഈ കഴിഞ്ഞ ഞായറാഴ്ച പാക്ട് നടത്തിയ "വിസ്മയം 2020 " ഇതിനൊരു വലിയ ഉദാഹരണമാണ്. മുപ്പതിൽ പരം ടീം അംഗങ്ങൾ പങ്ടുത്ത ഓൺലൈൻ എന്റർടൈൻമെന്റ് , നവ്യമായ രീതിയിൽ രൂപകൽപന ചെയ്ത കാഹൂത് ചോദ്യോത്തരപരിപാടി, മധുരം മലയാളം വര്ണക്കാഴ്ച, വിസ്മയം എന്നീ റൗണ്ടുകളുമായി മുന്നോട്ടു പോയപ്പോൾ, മുന്നൂറിലേറെ വരുന്ന കാണികളും മത്സരാര്ഥികളും ഒരുപോലെ ഉത്സാഹഭരിതരായി, വിജയികളായവരുടെ പേരിനായി കാത്തിരിക്കുന്ന കാഴ്ചയാണ് കണ്ടത്. കാഹൂത് ക്വിസ് നയിച്ചത് ബഹ്റിനിലെ പ്രശസ്തനായ അനീഷ് നിർമ്മൽ സർ ആയിരുന്നു. ഇരുപതോളം റാഫ്ൽ ടിക്കറ്റുകളുടെ സമ്മാനമഴയും കാണികൾക്കുള്ള സമ്മാനവുമൊക്കെയായി മൂന്നു മണിക്കുർ നീണ്ട പരിപാടിക്കൊടുവിൽ വിജയികളായവർ ഇവരാണ് : മൂന്നാം സമ്മാനം 25 $ - ബിന്ദു ശിവദാസ് & ലക്ഷ്മി ശിവദാസ് , രണ്ടാം സമ്മാനം 50$ - ദിവ്യ ഹരി & ഹരി വൈദ്യനാഥൻ , ഒന്നാം സമ്മാനം 100$ - കാർത്തിക സുരേഷ് & ബാല ശ്രീവാസ്തവ . പാക്ട് അംഗങ്ങൾ തന്നെ സ്പോൺസർ ചെയ്ത റാഫ്ൽ സമ്മാനങ്ങളും വിജയികളുടെ ഗിഫ്റ് വൗച്ചറുകളൂം അവരുടെ വീടുകളിൽ എത്തിച്ചു കൊടുക്കാനാണ് തിരുമാനിച്ചിരിക്കുന്നത് എന്ന് പാക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

14 October 2024

Latest News