Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു

 ഫ്രന്റ്സ്   സോഷ്യൽ  അസോസിയേഷൻ വനിതാ വിഭാഗം മനാമ ഏരിയ ഓൻലൈൺ ആരോഗ്യ ക്ലാസ്സ് സംഘടിപ്പിച്ചു. മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗം  ഡോ. സുരയ്യ ഹമീദ്, ജനറൽ മെഡിസിൻ വിഭാഗം ഡോ. ബീന വേണുഗോപാൽ എന്നിവർ സംബന്ധിച്ച പഠനാർഹമായ പരിപാടി  സ്തനാർബുദത്തെക്കുറിച്ചും സ്ത്രീജന്യ രോഗങ്ങളെ കുറിച്ചും  സംശയ ദുരീകരണം നടത്തി. ആർത്തവ വിരാമത്തോടനുബന്ധിച്ച് സ്ത്രീകളിലുണ്ടാകുന്ന മാനസികവും ശാരീരികവുമായ അസ്വസ്ഥതകളെക്കുറിച്ചും ഡോ. സുരയ്യ ഹമീദ് വിശദീകരിച്ചു. ആഹാരത്തിന്റെ നിറവും ഭംഗിയും കൂട്ടാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ ശരീരത്തിന്റെ ആന്തരികാവയവങ്ങളെ നശിപ്പിക്കുന്നവയാണെന്നും ഓരോ കുടുംബത്തിന്റെയും ആരോഗ്യം സ്ത്രീകളുടെ കൈകളിലാണെന്നും   സ്വന്തംഅടുക്കളയിൽ ആരോഗ്യ പ്രദമായ ഭക്ഷണം പാകം ചെയ്ത് കുടുംബത്തിന് നൽകുന്നതിലൂടെ ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കുവാൻ സ്ത്രീകൾക്ക് സാധിക്കുമെന്നും ഡോ. ബീന വേണുഗോപാൽ  ഓർമിപ്പിച്ചു. ചിട്ടയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും ജീവിത ശൈലീ രോഗങ്ങളെ ഒരു പരിധിവരെ തടഞ്ഞു നിർത്താൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. കോവിഡ് 19 പടർന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ  ആശുപത്രികളിൽ   പോകാൻ ബുദ്ധിമുട്ടുന്നവർക്ക് ആരോഗ്യ അന്വഷണം നടത്താനുള്ള അവസരമായതായി  പരിപാടി മാറുകയും  ചെയ്തു.  വനിതാ വിഭാഗം മനാമ ഏരിയ ഓർഗനൈസർ റഷീദ സുബൈർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രോഗ്രാം  കൺവീനർ ‌നൂറ ഷൗക്കത്തലി സ്വാഗതം ആശംസിച്ചു.    ഫരീദ നസീമിൻറെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ ശംല ശരീഫ് നന്ദി പറഞ്ഞു.  ഏരിയ സെക്രട്ടറി ഫസീല ഹാരിസ് പരിപാടി നിയന്ത്രിച്ചു. സഫ്രീന ഫിറോസ്, ഷബീഹ ഫൈസൽ, ജമീല അബ്ദുറഹ്മാൻ, അമീറ ഷഹീർ എന്നിവർ കോർഡിനേഷൻ ‌നിർവഹിച്ചു.

21 November 2024

Latest News