Sat , Apr 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

'സീ യു സൂൺ' പ്രകാശനം ചെയ്തു

ബഹറിൻ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ,   ദിൽറാസ് കുന്നുമ്മൽ എഴുതിയ 'സീ യു സൂൺ' എന്ന പുസ്തകത്തിന്റെ പ്രകാശനം സമാജം വെർച്വൽ    പ്ലാറ്റ്ഫോമിൽ നടന്നു.സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണപിള്ള, ദിൽറാസിന്റെ പിതാവും സമാജം കുടുംബാംഗവുമായ അബ്ദുൽ റഹ്‌മാന്‌ പുസ്തകം നൽകിക്കൊണ്ട് പ്രകാശനം നിർവഹിച്ചു. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സാഹിത്യവേദി  കൺവീനർ ഷബിനി വാസുദേവ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ പിതാവ് അബ്ദുൽ റഹ്മാൻ നന്ദിയർപ്പിച്ചു സംസാരിച്ചു.ഇപ്പോൾ ഖത്തറിൽ താമസക്കാരിയായ, ബഹ്‌റൈൻ കേരളീയ സമാജം അങ്കണത്തിൽ കളിച്ചു നടന്നു വളർന്ന ദിൽറാസ് കുന്നുമ്മൽ, പുസ്തകമെഴുത്തു പോലുള്ള ഗൗരവ ഉത്തരവാദിത്തം നിർവഹിച്ചത് കാണുമ്പോൾ അഭിമാനമുണ്ടെന്നും 'സീ യു സൂൺ' എന്ന ഇംഗ്ലീഷ് പുസ്തകം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു റഫറൻസ് പുസ്തകമാകട്ടെ എന്നും പ്രകാശനം നിർവഹിച്ചുകൊണ്ട് പി വി രാധാകൃഷ്ണ പിള്ള പറഞ്ഞു.

27 April 2024

Latest News