Thu , Mar 28 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്‌റൈൻ കേരളീയ സമാജം നാദബ്രഹ്മം മ്യൂസിക് ക്ലബ് "ചിറ്റ് ചാറ്റ്" സംഗീത പരിപാടി സംഘടിപ്പിച്ചു.

ബഹ്‌റൈനിലെ പ്രശസ്ത ഗായകർ ഗോപി നമ്പ്യാർ, സ്‌നേഹ മുരളീധരൻ  , കീബോർഡിസ്റ്റ് നവനീത്  എന്നിവർക്കൊപ്പം അവതാരകനായ് മാത്യു ജേക്കബും പങ്കെടുത്തു. 24/07/2020 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ബി കെ എസ് സ്റ്റുഡിയോയിൽ നടന്ന പരിപാടി,  സമാജം ഫേസ്ബുക് പേജിലൂടെ ലൈവായി കലാസ്വാദകരിലെത്തി. ഇടയ്ക്കുള്ള ചോദ്യങ്ങൾക്കു ഉത്തരം നൽകിയ പ്രേക്ഷകർക്ക്  നിരവധി സമ്മാനങ്ങളും നൽകി.പരസ്പരം അകറ്റപ്പെട്ട ഈ കോറോണകാലത്ത്, മാനസികോല്ലാസവും ഐക്യവും ഉണ്ടാക്കാനും, കലാപ്രവർത്തകരുടെ കഴിവുകൾ പ്രകടിപ്പിക്കാനും സമാജത്തിന്റെ ഇത്തരം പരിപാടികൾ സഹായിക്കുന്നുവെന്നു ആശംസയർപ്പിച്ചു സംസാരിച്ച പ്രസിഡന്റ്‌ പി വി രാധാകൃഷ്ണപിള്ള പ്രസ്താവിച്ചു. കോറോണക്കാലത്തു സമാജത്തിന്റെ  നിരവധിയായ ജീവകാരുണ്യപ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലും,  ഇത്തരം പരിപാടികൾക്ക് നേതൃത്വം നൽകുന്ന സമാജം കലാവിഭാഗം സെക്രട്ടറി പ്രദീപ്‌ പതേരിയെയും,  നാദബ്രഹ്മം മ്യൂസിക് ക്ലബ്‌ കൺവീനർ ശ്രീജിത്ത്‌ ഫെറോക്കിനെയും, പ്രസിഡന്റ്‌ അഭിനന്ദിച്ചു. പരിപാടി അവതരിപ്പിക്കുന്നവർക്കും കലാപ്രവർത്തകർക്കും,  പ്രത്യേകിച്ച്‌ നാദബ്രഹ്മം മ്യൂസിക് ക്ലബ്‌ പ്രവർത്തകർക്കു  ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ആശംസ അറിയിച്ചു.
അടുത്ത വെള്ളിയാഴ്ച ബക്രീദ് ദിനത്തിൽ, വൈകീട്ട് 7 മണിക്ക് നടക്കുന്ന ലൈവ് പരിപാടിയിൽ, പ്രശസ്ത പിന്നണി ഗായിക കെ എസ് ചിത്രയും അവരുടെ വിശേഷങ്ങൾ ആരാഞ്ഞു പി വി രാധാകൃഷ്ണ പിള്ളയും "ചിത്ര വിശേഷം" പരിപാടിയുമായി ബി കെ എസ് ഫേസ്ബുക് പേജിൽ ഉണ്ടായിരിക്കുന്നതാണ്.സമാജത്തിന്റെ എല്ലാ ഫേസ്ബുക് ലൈവ് പരിപാടികളും കാണാനുള്ള ലിങ്ക് https://www.facebook.com/bks.samajamofficial/live/

29 March 2024

Latest News