Sat , Sep 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സമാജത്തിൽ വിദ്യാരംഭം ആർ.ശ്രീലേഖ ഐ.പി.എസ് കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കും

Repoter: ജോമോൻ കുരിശിങ്കൽ

 ബഹ്റൈൻ കേരളീയ സമാജത്തിലെ ഈ വർഷത്തെ വിദ്യാരംഭ ചടങ്ങ് വിജയദശമി ദിനമായ ഒക്ടോബർ 8 ചൊവ്വാഴ്ച രാവിലെ 5.30 മുതൽ ആരംഭിക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി എം.പി.രഘുവും അറിയിച്ചു
പ്രമുഖ പോലീസ് ഉദ്യോഗസ്ഥയും ഇപ്പോൾ കേരള ജയിൽ ഡി.ജി.പിയും എഴുത്തുകാരിയുമായ ആർ.ശ്രീലേഖ ഐ.പി.എസാണ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്നതിനായി എത്തുന്നത്.
1987 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയായ ആർ.ശ്രീലേഖ ചേർത്തല, തൃശൂർ എന്നിവിടങ്ങളിൽ എ.എസ്.പിയായും പത്തനംതിട്ട, തൃശൂർ, ആലപ്പുഴ എന്നിവിടങ്ങളിൽ എസ്.പിയായും എറണാകുളം റെയ്ഞ്ച് ഡി.ഐ.ജിയായും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.ബാലസാഹിത്യ കൃതികളും കുറ്റാന്വേഷണ കഥകളുമുൾപ്പടെ നിരവധി കൃതികളുടെ രചയിതാവുമാണ്.വിദ്യാരംഭത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായും കൂടുതൽ വിവരങ്ങൾക്ക് ബിജു.എം.സതീഷ് 36045442 എന്ന നമ്പരിൽ വിളിക്കാവുന്നതാണെന്നും സമാജം ഭാരവാഹികൾ അറിയിച്ചു.
 

14 September 2024

Latest News