Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്‌റൈൻ ലാൽ കെയെർസിനു പുതിയ നേതൃത്വം

കഴിഞ്ഞ ഏഴു വർഷങ്ങളായി ബഹ്‌റൈനിലെ കലാ സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ നിറഞ്ഞ  പ്രവർത്തനം കാഴ്ച വെക്കുന്ന ബഹ്‌റൈൻ ലാൽ കെയേഴ്‌സിന് അടുത്ത രണ്ട് വർഷത്തേക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു .

പത്മഭൂഷൺ മോഹൻലാലിൻറെ ആരാധകരുടെ  സംഘടനയായ ബഹ്‌റൈൻ ലാൽ കെയേഴ്സ് അടുത്ത രണ്ടു വർഷത്തെ ഭാരവാഹികളെ സൂം മീറ്റിങ്ങിലൂടെ നടന്ന വാർഷിക യോഗത്തിലൂടെ  തിരഞ്ഞെടുത്തു.
ശ്രീ. ജഗത് കൃഷ്ണകുമാർ കോ-ഓർഡിനേറ്റർ ആയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ശ്രീ. എഫ്. എം ഫൈസൽ (പ്രസിഡണ്ട് ) , ശ്രീ. ഷൈജു കമ്പത്ത് (സെക്രട്ടറി), ശ്രീ. ജസ്റ്റിൻ ഡേവിസ് (ട്രഷറർ) എന്നിവർ നയിക്കും. 
 ശ്രീ. ടിറ്റോ ഡേവിസ്, ശ്രീ. അരുൺ. ജി. നെയ്യാർ  ( വൈസ് പ്രസിഡണ്ട്മാർ   )  ശ്രീ. മണിക്കുട്ടൻ, ശ്രീ. അരുൺ തൈക്കാട്ടിൽ (ജോയിന്റ് സെക്രട്ടറിമാർ  )  എന്നിവരെയും തിരഞ്ഞെടുത്തു. തോമസ് ഫിലിപ്പ് (ചാരിറ്റി വിങ്ങ് സെക്രട്ടറി ), ദീപക് തണൽ(എന്റർടൈൻമെന്റ്സെക്രട്ടറി ) , സുബിൻ സുരേന്ദ്രൻ (മെമ്പർഷിപ് സെക്രട്ടറി ), ഷാൻ, വിഷ്ണു വിജയൻ , വിഷ്ണു വാമദേവൻ, പ്രജിൽ പ്രസന്നൻ , അനു കമൽ, പ്രശാന്ത്, രതിൻ, അജി ചാക്കോ, ബിബിൻ, ഹരി, പ്രദീപ്, ഗോപേഷ്, വൈശാഖ്, രഞ്ജിത്, ജ്യോതിഷ് . എന്നിവരാണ് മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.  ഈ കൊറോണ പ്രതിസന്ധി കാലത്തു സമൂഹത്തിനു ഊർജ്ജവും അതി ജീവന ശക്തിയും നൽകുന്ന രീതിയിൽ  നിരവധി സഹായപ്രവർത്തനങ്ങൾ നാട്ടിലും ഓൺലൈനിലൂടെ ലോകത്തെങ്ങുമുള്ള മലയാളികൾക്കിടയിലും  നടത്തിക്കൊണ്ടിരിക്കുന്ന ശ്രീ. മോഹൻലാലിൻറെ അനുഗ്രഹവും , ആശീർവാദവും തങ്ങൾക്കു കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള ഊർജ്ജം നൽകുന്നതായും തുടർന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകികൊണ്ട് പ്രവർത്തനം മുൻപോട്ടു കൊണ്ട് പോകുമെന്നും തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ അറിയിച്ചു.

21 November 2024

Latest News