Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഐമാക് -ൻറെ നാലാമത് ശാഖ, കൾച്ചറൽ ഹാളും East Riffa -യിൽ, ഉദ്ഘാടനം ഒക്ടോബർ 4 -ന്

Repoter: ജോമോൻ കുരിശിങ്കൽ

മനാമ :  ബഹ്‌റൈനിലെ  ഏറ്റവും  വലിയ  നൃത്ത സംഗീത കലാകേന്ദ്രമായ  ഇന്ത്യൻ മ്യൂസിക് ആർട്സ് സെന്റർ (IMAC Bahrain) -ൻറെ 4 -മത് ശാഖയും അതോടൊപ്പം പുതിയതായി പണികഴിഞ്ഞ കൾച്ചറൽ ഹാൾ ഒക്ടോബർ 4 -ന് രാത്രി 7.30ന് ഈസ്റ്റ് റിഫയിൽ ഉദ്‌ഘാടനം ചെയ്യുന്നു എന്ന് ഐമാക്  ചെയർമാൻ  ഫ്രാൻ സിസ്  കൈതാരത്ത് വാർത്ത ക്കുറിപ്പിൽ അറിയിച്ചു
മനാമ, ബുക്‌വാര, മുഹറഖ് എന്നി സെന്ററുകൾക്ക് പുറമെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നാലാമത് സെന്റർ ഈസ്റ്റ് റിഫയിൽ ആരംഭിക്കുന്ന പുതിയ സെന്ററിലാണ് കൾച്ചറൽ ഹാൾ സ്ഥിതി ചെയ്യുന്നത്. റിഫ ഭാഗങ്ങളിൽ താസിക്കുന്നവർക്ക് പരിപാടികൾ നടത്തുവാൻ അനുയോജ്യമായ സ്ഥല സൗകര്യം ഹാളിൽ ഉണ്ട് .
ഐമാക് പരിശീലനം നൽകുന്ന എല്ലാ കോഴ്‌സുകളും പുതിയ സെന്ററിൽ ഉണ്ടായിരിക്കും. പരിചയ സമ്പന്നരും  യോഗ്യരുമായ  പ്രൊഫഷണൽ അധ്യാപകരാണ്  ക്‌ളാസുകൾക്കു  നേതൃത്തം  നൽകുന്നതെന്നും പുതിയ ക്‌ളാസുകളിലേക്ക്  ചേരുവനായി  നിരവധി കുട്ടികൾ എത്തി എന്നും  അദ്ദേഹം  വ്യക്തതമാക്കി . എല്ലാവരും ഈ ചടങ്ങിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുകയും ക്ഷണിക്കുകയും ചെയ്യുന്നു വെന്ന് മാനേജ്‌മെന്റ് അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക്
ഈസ്റ്റ് റിഫ- 33015449
മനാമ- 38096845
മുഹറഖ്- 38852397
ബുക്‌വാര- 38094806 എന്നി നമ്പറുകളിൽ വിളിക്കാവുന്നതാണ്.

27 April 2024

Latest News