Tue , Sep 26 , 2023

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്‌റൈൻ പ്രധാനമന്ത്രി ഹിസ് റോയൽ എക്‌സലൻസി ഷെയ്ക്ക് ഖലീഫയുടെ വേർപാടിൽ ബഹ്‌റൈൻ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അഗാധ ദുഃഖം രേഖപ്പെടുത്തി.

ബഹ്റിന്റെ ഉയർച്ചക്കും പുരോഗതിക്കു മായി കഠിനപ്രയത്നം ചെയ്ത ദീർഘവീക്ഷണമുള്ള ഷെയ്ക്ക് ഖലീഫ ലോകത്തിനുമുന്നിൽ ബഹ്റിന്റെ പേരും പ്രശസ്തിയും ഉയർത്താനും രാജ്യത്തു സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും മുഖ്യ പങ്കു വഹിച്ച ഏറ്റവും ആദരീയണനായ ഒരു ഭരണാധികാരിയായിരുന്നു. ദീർഘ വീഷണവും ഇച്ഛാശക്തിയും പ്രവാസികളോട് പ്രത്യേകിച്ചും ഇന്ത്യക്കാരോട് സഹനുഭൂതിയുള്ള ഒരു ഭരണാധികാരിയായിരുന്നു ഹിസ് ഹൈനെസ്സ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ.ഈ രാജ്യത്ത് ഒരു വേർതിരിവുകളും ഇല്ലാതെ ഏതൊരു പ്രവാസിക്കും ജീവിക്കുവാനുള്ള സുരക്ഷിതത്വം ഒരുക്കുന്നതിൽ പ്രധാന പങ്കു വഹിച്ച നേതാവായിരുന്നു ഷെയ്ക്ക് ഖലീഫ.ആധുനിക ബഹ്‌റൈൻ കെട്ടിപ്പടുക്കുന്നതിൽ വിലമതിക്കാൻ ആവാത്ത പങ്കു വഹിച്ച ഭരണാധികാരിയുന്നു ഷെയ്ക്ക് ഖലീഫഎന്നും കെ പി ഫ് അംഗങ്ങൾ അനുസ്മരിച്ചു.ബഹ്‌റൈൻ ജനതയ്ക്കും രാജ കുടുംബങ്ങൾക്കും പ്രവാസി സമൂഹത്തിനും അദ്ദേഹത്തിന്റെ വിടവാങ്ങൽ ഒരു തീരാ നഷ്ടമാണ് വരുത്തിയിരിക്കുന്നത്.റോയൽ കുടുംബത്തോടും ഭരണാധികളോടും ജനങ്ങളോടും ഒപ്പം ഈ വലിയ ദുഃഖത്തിൽ പങ്കു ചേരുന്നതായും കെ പി ഫ് അംഗങ്ങൾ അറിയിച്ചു.

26 September 2023

Latest News