Sat , Apr 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇന്ത്യൻ മ്യൂസിക് ആർട്സ് സെൻറർ (ഐമാക് ബഹ്‌റൈൻ ) സമ്മർ ക്യാമ്പ് ഗ്രാൻഡ് ഫിനാലെയും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും ആഗസ്റ്റ് 15 ന്

Repoter: ജോമോൻ കുരിശിങ്കൽ

ബഹറിനിലെ പ്രശസ്ത കലാകേന്ദ്രം ആയ ഇന്ത്യൻ മ്യൂസിക് ആർട്സ് സെൻറർ -ൻറെ Gufool, Bukuwara, East Riffa എന്നി സെൻററുകളിൽ 45 ദിവസമായി നടന്നുവന്ന സമ്മർ ക്യാമ്പ് ഗ്രാൻഡ് ഫിനാലെയും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും ആഗസ്റ്റ് 15 -ന് വ്യാഴാഴ്ച രാത്രി 7.30ന് ബാങ് സായ് തായ് ഹാളിൽ വച്ച് നടക്കും എന്ന് ചെയർമാൻ ശ്രീ. ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.

സിനിമ നാടക സംവിധായകരും അഭിനേതാക്കളുമായ ജയ മേനോൻ, പ്രകാശ് വടകര എന്നിവർ മുഖ്യതിഥി കളായിരിക്കും. വിവിധ കോഴ്‌സുകളിൽ പരിശീലനം നേടിയ 150 -ഓളം കുട്ടികളുടെ കലാപ്രകടനങ്ങൾ ഫിനാലെയിൽ അവതരിപ്പിക്കും.പ്രൊഫഷണൽ അധ്യാപകരാണ് സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, മ്യൂസിക്, ഡ്രോയിംഗ്, കീബോർഡ്, യോഗ, അഭിനയം എന്നിവയിൽ പരിശീലനം നൽകിയത്. കൂടാതെ ബോളി ഫിറ്റ്നസ്, ആർട്ട് ആൻഡ് ക്രാഫ്റ്റ്, പിക്നിക് എന്നിവയും നടന്നു. എല്ലാകുട്ടികളെയും ആദരിക്കും. സര്ഗാത്മ കലകളിൽ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി തുടർ പരിശീലനത്തിന് ഐമാക് -ന്റെ കേന്ദ്രങ്ങളിൽ തന്നെ പഠനം തുടരുവാനും സാധിക്കുന്നതാണ്.
പോയ വർഷങ്ങളിൽ നിരവധി കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുകയും വിവിധ കോഴ്‌സുകളിലേക്ക് ചേക്കേറുകയുണ്ടായിട്ടുണ്ട് . ഇന്ത്യയിലെ വിവിധ ഇൻസ്റ്റിട്യൂട്ട് കളിൽ പ്രവർത്തിച്ച അധ്യാപകരാണ് ക്യാമ്പിന് നേതൃത്വം നല്കികൊണ്ടിരിക്കുന്നത്.ഐമാക് -ന്റെ ഈസ്റ് റിഫ , ബുക്‌വാര, മനാമ, മുഹറഖ് എന്നി സെന്ററുകളിൽ വൈകിട്ട് 4 മണിമുതൽ രാത്രി 9 വരെയാണ് റെഗുലർ ക്‌ളാസുകൾ നടക്കുന്നത് എന്ന് ഐമാക് പ്രിൻസിപ്പൽ ശ്രീ. സുധി പുത്തൻവേലിക്കര പറഞ്ഞു. Gufool: 38096845, Bukuwara: 38094806, East Riffa: 39011324, Muharaq: 38852397

27 April 2024

Latest News