Sun , May 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം വിപുലമായ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം 19 വ്യാഴാഴ്ച

Repoter: ജോമോൻ കുരിശിങ്കൽ

 വർഷത്തെഓണാഘോഷപരിപാടിയുടെഔദ്യോഗികമായഉദ്ഘാടനം  മാസം19 ആം തിയ്യതി ബഹുമാന്യ കേരള നിയമസഭാസ്പീക്കർ ശ്രീ. പി.ശ്രീരാമകൃഷ്ണൻ നിർവഹിക്കുന്നതാണ്.ഓണാഘോഷ പരിപാടിയുടെഭാഗമായ പലഹാരമേള, അത്തപൂക്കള മത്സരം, കിണ്ണംകളി, ഘോഷയാത്ര,  മറ്റ്കലാകായികമത്സരങ്ങൾ എന്നിവ ഇതിനോടകം തന്നെനടന്നു കഴിഞ്ഞു.  വലിയജനപങ്കാളിത്തമാണ് എല്ലാപരിപാടികളിലും പ്രകടമായത്.ബഹ്‌റൈൻ മലയാളി സമൂഹത്തോടും ഇന്ത്യൻ സമൂഹത്തോടും ഉള്ള കടപ്പാടുകൾ പ്രകടിപ്പിച്ചു കൊണ്ട്തന്നെയാണ്സമാജത്തിന്റേതായഓരോപരിപാടികളുംകടന്നുപോവുന്നത്.

കേരളത്തിന്റെ കണ്ണുനീരായിപ്രളയംഉണ്ടായപ്പോൾ സർക്കാരിനെയും ജനങ്ങളെനേരിട്ടും സഹായിക്കുവാൻ ബഹ്‌റൈൻ കേരളീയസമാജം മുന്നിൽ നിന്നിരുന്നു.പലകാര്യങ്ങളിലും ബഹ്‌റൈൻ മലയാളിസമൂഹത്തിന് ഒരു അത്താണിയാണ്കേരളീയസമാജം. അംഗങ്ങൾ അല്ലെങ്കിലും സഹായം നല്കപ്പെടുവാനോ പരിപാടികളിൽ പങ്കെടുക്കുവാനോഒരുതരത്തിലുമുള്ള വിലക്കുകളും ഏർപ്പെടുത്തിയിട്ടില്ല എന്നതാണ്പൊതുസമൂഹത്തെഒന്നടക്കം സമാജത്തിലേക്കു ആകർഷിക്കുന്നത്. വളരെദീർഘവീക്ഷണത്തോടെയും ചിട്ടയായപ്രവർത്തനങ്ങളിലൂടെയും ഉള്ള മുന്നേറ്റങ്ങളിലൂടെയാണ്കേരളീയസമാജത്തിന് ഇന്നുള്ള പെരുമ നേടിയെടുക്കുവാനായത്. ലോകമലയാളികൾക്കിടയിൽ അറിയപ്പെടുന്ന ഒരുപ്രസ്ഥാനമായി സമാജത്തിനു കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇവിടുത്തെ പൊതുസമൂഹത്തിനും കൂടി അതിൽ പങ്കാളിത്തമുണ്ട് എന്ന്ഞങ്ങൾ വിശ്വസിക്കുന്നു.

ബിസിനസ്സ്താലപര്യങ്ങൾക്കൊപ്പം സ്വന്തം  നാടിനെയുംനാട്ടുകാരെയും മറക്കാത്തവരായ പ്രതിബദ്ധത കാണിക്കുന്നകലാകായിക പ്രേമികളായനിരവധിവലിയ വ്യക്തിത്വങ്ങൾ എന്നും സമാജത്തോട് അടുത്തുനിൽക്കുന്നവരും സഹായിക്കുന്നവരുമാണ് . ഇപ്പോൾ      ബഹ്‌റൈനി സമൂഹം കൂടികേരള സമാജവുമായി കൈകോർത്ത്നമ്മെ സഹായിക്കുവാൻ എത്തുന്നു എന്ന കാഴ്‌ചയുംനാംകാണുന്നു .ഓണാഘോഷത്തിന്റെ ഭാഗമായിതന്നെ ഇത്തരത്തിലുള്ള ചിലസംരംഭകരെ  വർഷംബികെഎസ്ആദരിക്കുന്നുണ്ട്.

19 ആം തിയ്യതിമുതൽ വിപുലമായപരിപാടികളാണ്ആസൂത്രണംചെയ്തിരിക്കുന്നത്.ഈ വർഷം ഒരുമാസംനീണ്ടുനിൽക്കുന്നപരിപാടികളുമായാണ് ഓണാഘോഷം ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ  ഒന്നിന് തുടങ്ങിയ പരിപാടികൾ ഒക്‌ടോബർ  ആം തിയ്യതി 5000  പേർക്കുള്ള ഓണസദ്യയോടെയാണ് അവസാനിക്കുന്നത്. പ്രശസ്ത പാചക വിദഗ്ദ്ധന്‍ ശ്രീ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ആണ് സദ്യ ഒരുക്കുന്നത്. ശ്രീ ഉണ്ണികൃഷ്ണ പിള്ള കണ്‍ വീനര്‍ ആയുള്ള കമ്മിറ്റിയാണ് ഓണസദ്യക്കുള്ള ഒരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുനത്

കേരളത്തിലെയുംഇന്ത്യയിലെയുംപ്രശസ്തരായകലാകാരന്മാരാണ്വിവിധദിവസങ്ങളിലായികലാപരിപാടികൾ അവതരിപ്പിക്കുവാനായിഎത്തുന്നത്. കലാസാംസ്കാരികരംഗത്തുള്ളവരെയും  ബിസിനസ്‌ രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ചവരെയും ആദരിക്കുന്നചടങ്ങുകൾ വിവിധ ദിസങ്ങളിലായി നടക്കുന്നുണ്ട്. 19 ന്നടക്കുന്ന ഉദ്ഘാടന ദിവസം സ്വരലയദേവരാജൻ അവാർഡ്പ്രശസ്തഗായകൻ ശ്രീ.ഹരിഹരനുംബികെഎസ്ബ്രഹ്മാനന്ദൻ പുരസ്കാരംഗായകൻ മധുബാലകൃഷ്ണനും നൽകപ്പെടും. യുവബിസിനസ്സ്കാരായ ശ്രീ.വിപിൻ ദേവസ്യയെയും ശ്രീ.ഷൈൻ ജോയിയേയും പ്രസ്തുതചടങ്ങിൽ വെച്ച് ആദരിക്കുന്നതാണ്. സ്പീക്കർ ശ്രീ.പി.ശ്രീരാമകൃഷ്ണൻ മുഘ്യഥിതിയായെത്തുന്ന പരിപാടിയിൽ കേരള മുൻ വിദ്യാഭ്യാസമന്ത്രി ശ്രീ.എംഎ.ബേബിയും പങ്കെടുക്കുന്നുണ്ട്. അന്നേദിവസം അനുഗ്രഹീതഗായകരായ ഹരിഹരൻ, മധുബാലകൃഷ്ണൻ, നരേഷ്അയ്യർ, രാകേഷ്ബ്രഹ്മാനന്ദൻ ഗായിക സിതാര എന്നിവർ നയിക്കുന്നഗാനമേളയായിരിക്കും പ്രധാന ആകർഷണം. മലയാളഗാനശാഖക്ക് ഒരിക്കലും മറക്കാനാവാത്ത രവീന്ദ്രന്‍ മാഷിന്റെയും ജോണ്‍സണ്‍ മാഷിന്റെയും പാട്ടുകൾക്ക് പ്രാമുഖ്യം  കൊടുത്തുകൊണ്ടുള്ള രീതിയിലായിരിക്കും ആദ്യവിസത്തെ ഗാനമേള നടക്കുക .

20ആം തിയ്യതി സൂര്യഫെസ്റ്റ് അരങ്ങേറും. മുൻ ആണ് മുഖ്യ പരിപാടി കേന്ദ്രമന്ത്രി ശ്രീ.അൽഫോൻസ്കണ്ണന്താനം ആയിരിക്കും മുഖ്യതിഥി .പ്രശസ്തകലാകാരൻ

ശ്രീ.സൂര്യകൃഷ്ണമൂർത്തി അതിഥിയായി പങ്കെടുക്കും. കേരളത്തിലെ പ്രശസ്തരായ ഡാൻസർമാരും ഗായകരും മറ്റുകലാകാരന്മാരെയും ഉൾക്കൊള്ളിച്ചുകൊണ്ട്  ശ്രീ സൂര്യകൃഷ്ണമൂർത്തിഅണിയിച്ചൊരുക്കുന്ന വലിയ കലാവിരുന്നായിരിക്കും അന്ന്ഉണ്ടായിരിക്കുക. നടിയും നർത്തകിയുമായഷംനാകാസിം, ഗായകൻ നജീംഅർഷാദ്, സിയാ ഉൽ ഹഖ് ,സജ്‌ന, സിജുകുമാർ, മാളവിക, ദുർഗ്ഗാവിശ്വനാഥ്‌, ആറ്റുകാൽ ബാലസുബ്രഹ്മണ്യം തുടങ്ങി നിരവധികലാകാരമാരാണ്അന്ന്പങ്കെടുക്കുന്നത്  അറിയപ്പെടുന്ന ബഹ്‌റൈനി ബിസിനസ്സ്മാൻ ശ്രീ. ഖാലിദ്ജുമയെ, പ്രസ്തുതചടങ്ങിൽ വെച്ച് ആദരിക്കുന്നതാണ്

.21 ആംതിയ്യതി കേരളത്തിന്റെ മുൻ  പ്രവാസികാര്യമന്ത്രിശ്രീ.കെ സി ജോസഫ് മുഖ്യ അതിഥി ആയി എത്തിച്ചേരും പരമ്പരാഗതരീതിയിലുള്ള തിരുവാതിര മത്സരമാണ് അന്ന്പ്രധാനമായും അരങ്ങേറുക.

22 മുതൽ 25 വരെയുള്ളദിവസങ്ങളിൽ  ദിവസങ്ങളിൽ ബഹ്‌റൈനിലെഅറിയപ്പെടുന്ന കലാകാരന്മാരും കേരളീയസമാജം കലാകാരന്മാരും അണിയിച്ചൊരുക്കുന്ന വിവിധങ്ങളായ കലാപരികള്‍ വേദിയില്‍ അരങ്ങേറും. ഡാൻസ്പരിപാടികൾ, കഥാപ്രസംഗം,  ഒപ്പന, വെസ്റ്റേൺ ഡാൻസ്, നാടൻ പാട്ടുകൾ, കവിതകളുടെ ദൃശ്യാവിഷ്‌കാരംതുടങ്ങി വലിയ കലാവിരുന്നുകളാവും ഉണ്ടായിരിക്കുക. ഷീനാചന്ദ്രദാസ്, ഔറആർട്സ്സെന്റർ, സഹൃദയപയ്യന്നൂർ നാടൻ പാട്ടുസംഗം, പ്രേമൻ ചാലക്കുടി, മനോഹരൻ പാവറട്ടി, ഭാര്തശ്രീ രാധാകൃഷ്ണൻ, ഗായത്രി, ഷീജനടരാജ്, കൊച്ചുഗുരുവായൂർ, ബികെഎസ്നാദബ്രഹ്മം മ്യൂസിക്ക്ലബ്ബ്,  ശുഭഅജിത്ത്, ബേബികുട്ടൻ എന്നിവരാണ് വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നത്.

26 ആംതിയ്യതിബോളിവുഡിൽ നിന്നുമുള്ളപ്രശസ്തരായനീരവ്ബാവ്‌ലേചയും സംഘവും അവതരിപ്പിക്കുന്ന ഡാൻസാണ് പ്രധാനകലാവിരുന്ന്.സമാപനദിവസമായ 27 തിയ്യതി മുഖ്യാതിഥി ആയിപങ്കെടുക്കുന്നത്കേരള പ്രതിപക്ഷനേതാവ്ശ്രീ. രമേശ്‌ ചെന്നിത്തലയാണ്.അന്നേദിവസം ബഹ്റൈനിലെ അറിയപ്പെടുന്ന രണ്ടു ബിസിനസ്സുകാരനായ ശ്രീ.സിപിവർഗീസിനെയും അബ്ദുൽ മജീദ്തെരുവത്തിനെയും ആദരിക്കുന്നുണ്ട്. തുടർന്ന്കേരത്തിന്റെവാനമ്പാടികെഎസ്ചിത്ര ,ഹരിശങ്കർ, ടീനു, വിജിതശ്രീജിത്&ടീം എന്നിവർ അവതരിപ്പിക്കുന്നമ്യൂസിക്കൽ സിംഫണിയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു .

എല്ലാ പരിപാടികളും വൈകീട്ട് 7 30  തന്നെ ആരംഭിക്കും. നമ്മുടെസംസ്കാരംവിളിച്ചോതുന്ന അച്ചടക്കത്തോടെപരിപാടികൾ ആസ്വദിക്കണമെന്ന് ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ്ശ്രീ. പിവി രാധാകൃഷ്ണപിള്ള ശ്രീ.എംപിരഘു ഓണാഘോഷ കമ്മിറ്റി കൺവീനർ ശ്രീ.പവനൻ തോപ്പില്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.എല്ലാപരിപാടികൾക്കും മുഴുവൻ ബഹ്‌റൈൻ പ്രവാസികളെയുംഹൃദയപൂർവ്വംസ്വാഗതം ചെയ്യുന്നു.സമാജം പ്രസിഡണ്ട്‌ പി വി രാധാകൃഷ്ണ പിള്ള , ജനറല്‍ സെക്രട്ടറി എം പി രഘു, ട്രഷറര്‍ വി എസ് ദിലീഷ് കുമാര്‍ , മെംബെര്‍ഷിപ്‌ സെക്രട്ടറി ബിനു വേലിയില്‍ ,കലാ വിഭാഗം സെക്രട്ടറി ഹരീഷ് മേനോന്‍, ഓണാഘോഷ കമിറ്റി കണ്‍ വീനര്‍ പവനന്‍ തോപ്പില്‍ . ശരത്ത് രാമചന്ദ്രന്‍, ആഷ്ലി കുര്യന്‍ ഓണസദ്യ കണ്‍ വീനര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

19 May 2024

Latest News