Tue , Sep 22 , 2020

ഗ്രൂപ്പിൽ നടക്കുന്ന മറ്റു സംഘടനെയെയോ കൂട്ടായ്മയയെ കുറിച്ചോ ഉള്ള ചർച്ചകളിൽ രേഖപ്പെടുത്തുന്ന അഭിപ്രായം പറയുന്ന വ്യക്‌തികളുടെ ഉത്തരവാദിത്വം മാത്രമാണ്....BKSF | കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളേജ് അലുംനി അസോസിയേഷൻറെ ബഹ്റൈൻ ചാപ്റ്റർ രൂപീകൃതമായി. | സാം സാമുവേലിന്റെ കുടുംബത്തിന് സീറോ മലബാർ സോസൈറ്റി സഹായധനം കൈമാറി | പാൻ ബഹറിൻ ഓണാഘോഷതോടനുബന്ധിച്ചു നിർധന കുടുംബത്തിന് ഒരു ഭവനം ഓണ സമ്മാനമായി നൽകി. | മനുഷ്യനെയും മനുഷ്യ ജീവിതത്തെയും ഉൾകൊള്ളാൻ സംഘടനകൾക്ക് സാധിക്കണം. കെ പി ആർ | പ്രവാസ ലോകത്ത് നിന്നും മാപ്പിളപ്പാട്ടുകൾക്ക് ഒരു പുനർജന്മം. | സോഷ്യൽ മീഡിയയിൽ വൈറലായി 'ചൈത്രം | വിസ കാലാവധി തീരുന്ന 35 പേരെ അടിയന്തിരമായി ബഹറൈനിൽ എത്തിക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടു . | സീറോ മലബാർ സോസൈറ്റി ഓണം ആഘോഷിച്ചു | ഐ.സി.എഫ് ദാറുല്‍ ഖൈര്‍ 64ാമത് വീട് താക്കോൽദാനം നടത്തി |

കേരള ഫുട്‌ബോൾ അസോസിയേഷൻ, ബഹറിൻ

Repoter: Jomon Kurisingal

ലോകത്ത് ഏറ്റവും ജന പ്രിയ കായിക ഇനമായ ഫുട്‌ബോളിലൂടെ പ്രവാസികൾക്കു ഇടയിൽ ജീവിതത്തിന്റെ ഭാഗമായി വ്യായാമത്തെ കൊണ്ടുവരിക എന്ന പ്രാഥമിക ലക്ഷ്യത്തോടെ 2019 മെയ്‌ മാസത്തിൽ ആണ് ഈ കൂട്ടായ്‌മ രൂപീകൃതമായത്.ഇന്ന് ബഹ്‌റൈനിലെ വ്യത്യസ്ത ഭാഗങ്ങളിൽ ഉള്ള മലയാളികളുടെ 40 ഓളം ഫുട്‌ബോൾ ക്ലബ്ബുകലിലൂടെ 800 പ്ലെയേഴ്‌സ് ഈ കൂട്ടായ്മയിൽ അംഗത്വം എടുത്തു.KFA ബഹ്‌റൈൻ രൂപീകരണത്തിന് ശേഷം 7 മാസം പിന്നിടുമ്പോൾ 14 ടൂർണമെന്റ്കൾ ഈ ഒരു കൂട്ടായ്മക്ക് കീഴിൽ വ്യത്യസ്‌തത ക്ലബ്ബുകൾ നടത്തുകയുണ്ടായി. ഇതിൽ തന്നെ 35 വയസ്സിനു മുകളിൽ ഉള്ളവർക്കു മാത്രം ആയി ടൂർണമെന്റുകൾ സങ്കടിപ്പിക്കുകയും ഇവിടുത്തെ മലയാളികൾ അതൊരു വലിയ

ആവേശത്തോടെ ഏറ്റെടുക്കുകയും ചെയ്തു കഴിഞ്ഞു എന്നതിന്റെ തെളിവാണ് കഴിഞ്ഞ 2 മാസത്തിനുള്ളിൽ നടന്ന 5 ഓളം ഇത്തരം മത്സരങ്ങൾ.50വയസ്സിനു മുകളിൽ ഉള്ള മലയാളി ഫുട്ബോൾ കളിക്കാർക്ക് വേണ്ടിയും മത്സരങ്ങൾ സങ്കടിപ്പിക്കാൻ കഴിഞ്ഞു എന്നത് KFA ബഹ്‌റൈന് അഭിമാനം നൽകുന്ന വസ്തുതയാണ്.ഇന്ന് ഈ കൂട്ടായ്‌മയിൽ ഉള്ള മുഴുവൻ ക്ലബ്ബുകളെയും, കളിക്കാരെയും ഉൾകൊള്ളിച്ചു കൊണ്ട് അസോസിയേഷൻ നടത്തുന്ന ടൂർണമെന്റാണ് 26.12.2019 വൈകുന്നേരം 8 മണിക്ക് സിൻജ് ഉള്ള അഹ്‌ലി ക്ലബിൽ വെച്ചു തുടക്കം കുറിക്കുന്നത്. വരുന്ന ഒരു മാസം വ്യാഴം, വെള്ളി ദിവസങ്ങളിൽ ആയി ( 2019 Dec 26, 27, Janu 02,03, 09, 10, 16 &17) നടക്കുന്നത്.

KFA Premier League എന്ന പേരിൽ നടത്തുന്ന ഈ ടൂർണമെന്റിന്റെ ടൈറ്റിൽ സ്പോൺസർ മലയാളികളുടെ അഭിമാനവും ലോകപ്രശസ്ത സൂപ്പർമാർകറ്റ് ശൃംഖലയും ആയ ലുലു ഗ്രൂപ്പ്‌ ആണ്.പ്രശസ്ത ലീഡർഷിപ്, സെൽഫ് ഡെവലപ്മെന്റ് ഗുരു സമീറ ബാബ കോച്ചിംഗ് നൽകുന്ന I-Reflect, ബഹ്‌റൈനിലെ പ്രശാസ്ത സ്പോർട്സ് ട്രെയിനിങ് അക്കാദമിയും ഫിറ്റ്നസ് സെന്ററും ആയ Gro എന്നിവരാണ് മറ്റു പ്രദാന സ്പോൺസർമാർഅറേബ്യൻ ഗൾഫ് കപ്പ് നേടിയ ബഹ്‌റൈൻ ദേശീയ ടീമിലെ പ്രമുഖ കളിക്കാരും മുൻ ബഹ്‌റൈൻ ദേശീയ ടീം കോച്ചും വിശിഷ്ട അദിതികൾ ആയ ഉദ്ഘാടന ചടങ്ങിൽ ബഹ്‌റൈനിലെ പ്രവാസി കായിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നുനമ്മുടെ സമൂഹത്തിൽ ഫുട്ബോളിലൂടെ ചിട്ടയായ വ്യായാമവും കായികവിനോദവും ജീവിതത്തിന്റെ ഭാഗമാക്കുകയും മാനസികവും ശാരീരികവും ആയ ആരോഗ്യം സംരക്ഷിക്കാൻ ഇത് ഉപകരിക്കും എന്ന് ഞങ്ങൾ വിശ്വാസിക്കുന്നു.ഈ മാമാങ്കം പ്രവാസി മലയാളി സമൂഹത്തിൽ എത്തിക്കാൻ നിങ്ങൾ ഏവരുടെയും സഹകരണവും സേവനവും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

22 September 2020

Latest News