Tue , Sep 22 , 2020

ഗ്രൂപ്പിൽ നടക്കുന്ന മറ്റു സംഘടനെയെയോ കൂട്ടായ്മയയെ കുറിച്ചോ ഉള്ള ചർച്ചകളിൽ രേഖപ്പെടുത്തുന്ന അഭിപ്രായം പറയുന്ന വ്യക്‌തികളുടെ ഉത്തരവാദിത്വം മാത്രമാണ്....BKSF | കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളേജ് അലുംനി അസോസിയേഷൻറെ ബഹ്റൈൻ ചാപ്റ്റർ രൂപീകൃതമായി. | സാം സാമുവേലിന്റെ കുടുംബത്തിന് സീറോ മലബാർ സോസൈറ്റി സഹായധനം കൈമാറി | പാൻ ബഹറിൻ ഓണാഘോഷതോടനുബന്ധിച്ചു നിർധന കുടുംബത്തിന് ഒരു ഭവനം ഓണ സമ്മാനമായി നൽകി. | മനുഷ്യനെയും മനുഷ്യ ജീവിതത്തെയും ഉൾകൊള്ളാൻ സംഘടനകൾക്ക് സാധിക്കണം. കെ പി ആർ | പ്രവാസ ലോകത്ത് നിന്നും മാപ്പിളപ്പാട്ടുകൾക്ക് ഒരു പുനർജന്മം. | സോഷ്യൽ മീഡിയയിൽ വൈറലായി 'ചൈത്രം | വിസ കാലാവധി തീരുന്ന 35 പേരെ അടിയന്തിരമായി ബഹറൈനിൽ എത്തിക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടു . | സീറോ മലബാർ സോസൈറ്റി ഓണം ആഘോഷിച്ചു | ഐ.സി.എഫ് ദാറുല്‍ ഖൈര്‍ 64ാമത് വീട് താക്കോൽദാനം നടത്തി |

25 ക്ലബ്ബുകൾ യോജിച്ചു കൊണ്ട് കേരള ഫുട്ബാൾ അസോസിയേഷൻ, ബഹ്‌റൈൻ(KFA, Bahrain) എന്ന സംഘടന രൂപീകരിച്ചു.

പ്രവാസി മലയാളി സമൂഹത്തിൽ വർധിച്ചു വരുന്ന  ആകസ്മികമായ മരണ നിരക്ക്  കുറയ്ക്കുന്നതിന് ആയി സാംസ്കരിക സാമൂഹിക സംഘടനകൾ പല വിധ പ്രവർത്തനങ്ങളും നടത്തുക ഉണ്ടായി. എന്നാൽ കാര്യമായ പ്രതിഫലനം കാണാത്ത അവസ്ഥയിൽ നിന്ന് ആണ് അദ്ലിയ സ്‌പോർട്‌സ് വിങ് വളരെ വ്യത്യസ്തമായ രീതിയിൽ വിജയകരമായി നടപ്പിൽ ആക്കിയ ഫുട്‌ബോൾ ടൂർണമെന്റ് വരുന്നത്. ഈ സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് വ്യായാമം ജീവിതത്തിന്റെ അനിവാജ്യ ഘടകം ആണ് എന്നത് ആവേശകരമായ മത്സര ബുദ്ധിയോടെ ഓരോ പ്രവാസി ഏറ്റെടുക്കണം എന്ന ലക്ഷ്യത്തോടെ 25 ക്ലബ്ബുകൾ യോജിച്ചു കൊണ്ട് കേരള ഫുട്ബാൾ അസോസിയേഷൻ, ബഹ്‌റൈൻ(KFA, Bahrain) എന്ന സംഘടന രൂപീകരിച്ചു. ഇതിലൂടെ മാനസിക ശാരീരിക ആരോഗ്യ വീണ്ടെടുക്കുകയും അങ്ങനെ ആത്‍മഹത്യയും ഹൃദയ സ്തംഭനവും കുറക്കാൻ കഴിയും എന്ന ഉറച്ച വിശ്വാസം ആണ് സംഘടനക്ക്.
കൂട്ടായ്മയിൽ ഉള്ള 25 ക്ലബ്ബുകളും ബഹ്‌റൈനിൽ വിത്യസ്ത ഭാഗത്തെ പ്രതിനിധീകരികുന്നത് കൊണ്ട് തന്നെ കളിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും കളിക്കാൻ ഉള്ള അവസരം ലഭിക്കുന്നത് ആണ്.

കേരള ഫുട്‌ബോൾ അസോസിയേഷൻ, ബഹ്‌റൈൻ (KFA,BAHRAIN) എന്ന പേരിൽ ഉള്ള സംഘടനയ്ക്ക് നേതൃത്വം നൽകുന്നതിന് ആയി ഒരു കമ്മറ്റി രൂപീകരിച്ചു. പ്രസിഡന്റ്‌ ആയി ഉബൈദ്‌ പൂമംഗലം ADLIYA FCയെയും(38464938) ജ.സെക്ക്രട്ടറിയായി കൃഷ്ണ ദാസ് (BROTHERS SOCCER CLUB)നെയും(35145045) ട്രഷറർ ആയി റസാഖ് വല്ലപ്പുഴ (FC UNITED)നെയും വൈസ്‌ പ്രസിഡന്റ്‌ മാരായി റഫീഖ് അബ്ദുൽ ജബ്ബാർ (SS Legends), വിജീഷ് .കെ.വി (SCORPIONS  FC) എന്നിവരെയും ജൊ.സെക്രട്ടറിമാരായി നൗഫൽ കുട്ടഞ്ചേരി( Dreams FC) , അബ്ദുൽ ജലീൽ (Brothers FC) എന്നവരെയും മെമ്പർഷിപ്‌ കോർഡിനേറ്ററായി തസ്‌ലീം തെന്നാടൻ(MALABAR FC)നേയും (34223949)തിരഞ്ഞെടുത്തു.

22 September 2020

Latest News