Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ലോക നാടക വാർത്തകൾ നാടക അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു

കോഴിക്കോട് : മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ ( LNV), നാടക പ്രവർത്തകർക്ക് സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരമായി LNVഗ്ലോബൽ തിയേറ്റർ അവാർഡ് കൾ നൽകുന്നു.കേരളത്തിലും കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിൽ നിന്നും നിർദ്ദേശിക്കപ്പെടുന്ന
നാല് വ്യക്തിഗത അവാർഡുകളും കേരളത്തിലെ ഗ്രാമീണ മേഖലയിൽ മാതൃകാപരമായ നാടക പ്രവർത്തനങ്ങൾ നടത്തിവരുന്ന ഒരു നാടക കൂട്ടായ്മക്ക് അല്ലെങ്കിൽ സംഘടനക്കുമായിരിക്കും അവാർഡ് നൽകുക. ലോകത്തെവിടെയുമുള്ള മലയാള നാടക പ്രവർത്തകരെ അവാർഡിന് പരിഗണിക്കുന്നതാണ്. ക്യാഷ് അവാർഡും, പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതായിരിക്കും അവാർഡ്.പരിഗണനയ്ക്കായി നാളിതുവരെയുള്ള പ്രവർത്തനങ്ങളും അംഗീകാരങ്ങളും വ്യക്തിഗത വിവരങ്ങളും ഫോട്ടോയും ഉൾക്കൊള്ളുന്ന പ്രൊഫൈൽ ഡിസംബർ 31ന് മുൻപ് LNVnatakam@gmail.com എന്ന വിലാസത്തിൽ അയക്കുക. ജനുവരി മാസം അവാർഡുകൾ പ്രഖ്യാപിക്കും. കൂടുതൽ വിവരങ്ങൾക്ക് +973 39234535, +12012149858 എന്നീ നമ്പറുകളിൽ വാട്സാപ്പിൽ ബന്ധപ്പെടാവുന്നതാണ്.

21 November 2024

Latest News