Mon , Feb 17 , 2020

ബഹ്റൈന്‍ കേരളീയ സമാജം – അന്തരാഷ്ട്ര പുസ്തകോല്‍സവം 2020 | വർഗീയതക്കു മേൽ വികസനത്തിന്റെയും മതേതരത്വത്തിന്റെയും വിജയം. ... ആം ആദ്മി ബഹ്‌റൈൻ കൂട്ടായ്മ. | പാക്ട് ടെന്നീസ് ബോൾ 7 A സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നു. | ഡോ. പ്രഗഭല്‍ രചനയും മഡ് റെയ്‌സ് കോറിയോഗ്രഫിയും സംവിധാനവും നിര്‍വഹിക്കുന്ന 'മഡ്ഡി' ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി...... | സംപൂജ്യ സ്വാമി അമൃത സ്വരൂപാനന്ദപുരി  ബഹ്റൈനിൽ  | ബഡ്ജറ്റിലെ നികുതി നിർദേശം പ്രവാസികളോടുള്ള വെല്ലുവിളി - ഒഐസിസി. | കേന്ദ്ര ബജറ്റ് നിര്‍ദേശം പ്രവാസികള്‍ക്ക് ഇരുട്ടടിയാണെന്ന് ബഹ്‌റൈന്‍ പ്രതിഭ പ്രസ്്താവനയില്‍ പറഞ്ഞു | സീറോമലബാർ സോസൈറ്റി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി. | ബഹ്‌റൈൻ കെ എം സി സിക്ക്‌ പുതിയ നേതൃത്വം | സിറോ മലബാർ സൊസൈറ്റി റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.... |

രാമായണം പ്രമേയമാക്കി "ഭൗമി" നൃത്തശില്പം നവംബറിൽ അരങ്ങിലെത്തും.

ബഹ്‌റൈനിലെ കലാകാരന്മാരുടെ കൂട്ടായ്മയിൽ രാമായണത്തിലെ കേന്ദ്രകഥാപാത്രമായ സീതയുടെ ജീവിതം പ്രമേയമാക്കി ഭൗമി എന്ന പേരിൽ ഒരുക്കിയ നൃത്തശില്പം നവംബർ 15ന് അരങ്ങിൽ എത്തുമെന്ന് ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബഹ്‌റൈൻ കൾച്ചറൽ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രീതി ശ്രീകുമാറിന്റേതാണ് ആശയവും സ്ക്രിപ്റ്റും. സംവിധാനം ശ്യാം രാമചന്ദ്രൻ, കൊറിയോഗ്രാഫി വിപിൻ സി കൃഷ്ണ. സംഭാഷണം ബാലചന്ദ്രൻ കൊന്നാക്കാട്. ക്രിയേറ്റീവ് സപ്പോർട്ട് വിപിൻ വത്സൻ, മുഹമ്മദ് മാട്ടൂൽ എന്നിവരാണ്. ഇവന്റ് കോർഡിനേറ്റർ സന്തോഷ് കടൻപാട്ടാണ്. ദാമ്പത്യ ജീവിതത്തിൽ സ്ത്രീയുടെ പ്രാധാന്യത്തെ തുറന്ന് കാട്ടുകയാണ് ഈ നൃത്തശില്പത്തിലൂടെ ആവിഷ്‌കരിക്കുന്നത്. ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന നൃത്തശില്പം ഇംഗ്ലീഷിലാണ് അവതരിപ്പിക്കപ്പെടുക. ബഹ്‌റൈനിലെ പ്രൊഫഷണൽ നർത്തകർ ഉൾപ്പെടെ 40 ഓളം കലാകാരന്മാർ ഭൗമിയുടെ ഭാഗമായി പ്രവർത്തിക്കും. ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരികരംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഭൗമിയുടെ രക്ഷാധികാരി ജ്യോതി കുമാർ മേനോൻ, ഇന്റർസ് ഇന്റർനാഷനലിന്റെ എംഡി പോൾ സെബാസ്റ്റിൻ, പ്രീതി ശ്രീകുമാർ, ശ്യാം രാമചന്ദ്രൻ, വിപിൻ കൃഷ്ണ, സന്തോഷ് കടന്പാട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ സന്നിഹിതരായിരുന്നു. ഡോ. പി വി ചെറിയാൻ, ബി.കെ.എസ് ജനറൽ സെക്രട്ടറി എം.പി രഘു, 4പിഎം ന്യൂസ് ഡയറക്ടർ പ്രദീപ് പുറവങ്കര, സ്റ്റാലിൻ (ഇന്ത്യൻ ക്ലബ്ബ്), പ്രേംജിത്ത്, സുനിൽ കുമാർ (ഐ. സി.ആർ.എഫ്), ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ.ഗോപിനാഥ്, തൃശൂർ സംസ്കാരയുടെ പ്രതിനിധി ജോഷി എന്നിവർ ഭൗമി എന്ന പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

17 February 2020

Latest News