Sun , Apr 28 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പാൻ പൊന്നോണം 2019 ഒക്ടോബർ 17, 18 തീയതികളിൽ

പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹറിൻ) സീറോ മലബാർ സോസൈറ്റി ആസ്ഥാനത്ത് വെച്ച് ഓണാഘോഷം സംഘടിപ്പിക്കുമെന്ന് പ്രസിഡൻറ് ശ്രീ. പി വി മാത്തുക്കുട്ടി, സെക്രട്ടറി ശ്രീ. ജോയി വർഗീസ് എന്നിവർ അറിയിച്ചു. ഒക്ടോബർ 17 -ന് വ്യാഴാഴ്ച വൈകിട്ട് വടംവലി, കുടം തല്ലൽ തുടങ്ങിയ കായിക മത്സരങ്ങളും ഗാനമേളയും ഉണ്ടായിരിക്കും. ഒക്ടോബർ 18 -ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.30 -ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിന് ശേഷം വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. സമൂഹത്തിൻറെ വിവിധ തുറകളിലുള്ള സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കളും ഓണാഘോഷങ്ങളിൽ പങ്കെടുക്കുമെന്ന് പാൻ കോർ ഗ്രൂപ്പ് ചെയർമാൻ ശ്രീ. ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് പരിപാടിയുടെ ജനറൽ കൺവീനർ ആയ ശ്രീ. റെയ്സൺ വർഗീസിനെ (39952725 / 34523472) ബന്ധപ്പെടാവുന്നതാണ്.

28 April 2024

Latest News