Wed , Dec 11 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ചാപ്‌റ്റർനടത്തിയ ഇടപ്പാളയം ഫെസ്റ്റ് 2019- ഇന്ത്യൻ സ്കൂൾ റിഫ ക്യാമ്പസിൽ വളരെ അധികം വിപുലമായ പരിപാടികളുമായി ആഘോഷിച്ചു .

ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ചാപ്‌റ്റർനടത്തിയ ഇടപ്പാളയം ഫെസ്റ്റ് 2019- ഇന്ത്യൻ സ്കൂൾ റിഫ ക്യാമ്പസിൽ വളരെ അധികം വിപുലമായ പരിപാടികളുമായി ആഘോഷിച്ചു .പ്രസ്തുത പരുപാടിയിൽ
വിശിഷ്ടാതിഥി ആയി ഇന്ത്യൻ സ്കൂൾ ചെയർ മാൻ പ്രിൻസ് നടരാജൻ പങ്കെടുത്തു . രക്ഷാധികാരികളായ പാർവതി ടീച്ചർ , എ വി ബാലകൃഷ്ണൻ , ഇന്ത്യൻസ്കൂൾ ഭരണ സമിതി അംഗം രാജേഷ് നമ്പ്യാർ , മിസ്സിസ് നാറ്റി (ഹൗസ് ഓഫ് യൂണിഫോം )തുടങ്ങിവർ ആശംസകൾ അറിയിച്ചു .
മലയാള ഗാനങ്ങൾ പാടി പ്രസിദ്ധനായ അറബി വംശജൻ ഹാഷിം അബാസ് , തന്റെ തനതായ ശൈലിയിൽ വേദി ഇളക്കി മറിച്ചു .
സെക്രട്ടറി വിനീഷ്‌ സ്വാഗതവും , പ്രസിഡന്റ് റിയാസ് വട്ടംകുളം സംഘടനയെ കുറിച്ചു വിശദമായി അവതരണവും , വൈസ് പ്രസിഡന്റ് സനാഫ് റഹ്മാൻ നന്ദിയും പറഞ്ഞു .

ഫെസ്റ്റിനോടനുബന്ധിച്ചു മൂന്നു വിഭാഗങ്ങളിലായി നടന്ന നാന്നൂറിൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത ചിത്രരചന മത്സരത്തിൽ സീനിയർ വിഭാഗം അനഘ പോത്തവയലും , ജൂനിയർ വിഭാഗം പത്മപ്രിയ പ്രിയദർശിനിയും , സബ് ജൂനിയർ വിഭാഗം ഹെന്ന സാറ സോളമനും വിജയികളായി .

 

പാചക റാണിമാരെ കണ്ടെത്താനുള്ള പായസ മത്സരത്തിൽ മായ ഉദയകുമാർ ഒന്നാം സ്ഥാനം കരസ്ഥമാക്കി . കഴിഞ്ഞ ആഴച്ചകളായി ഇടപ്പാളയം ഫേസ്ബുക്കിൽ നടത്തി വന്നിരുന്ന ടിക് ടോക് ചലഞ്ചിൽ ബ്യുല റബേക്ക വിജയിയായി ..

ബഹ്‌റിനിലെ മലയാളി TikTok കലാകാരൻ മാരുടെ കൂട്ടായ്മ BM2 സുഹൃത്തുക്കൾ നടത്തിയ നൃത്തവും പാട്ടുകളും പരിപാടിക്ക് കൂടുതൽ മിഴിവും ചാരുതയും പകർന്നു .
വിജയികൾക്കുള്ള സമ്മാനവിതരണവും വേദിയിൽ നടന്നു

11 December 2024

Latest News