Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്‌റൈൻ ദേശീയ ദിനാഘോഷം - ഒഐസിസി രക്തദാന ക്യാമ്പ് നടത്തി.

ബഹ്‌റൈന്റെ ദിനാഘോഷങ്ങളുടെ ഭാഗമായി ഒഐസിസി ബഹ്‌റൈൻ ദേശീയകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വച്ച് രക്തദാന ക്യാമ്പ് നടത്തി.ബഹ്‌റൈന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് അനേകം ആളുകൾ രക്തദാന ക്യാമ്പിൽ പങ്കെടുത്തു. തുടർന്ന് നടന്ന സമ്മേളനം ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം ഉത്ഘാടനം ചെയ്തു. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു, ഗ്ലോബൽ സെക്രട്ടറി കെ സി ഫിലിപ്പ് , ദേശീയ ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, വൈസ് പ്രസിഡന്റ്‌മാരായ ലത്തീഫ് ആയംചേരി, നാസർ മഞ്ചേരി, സെക്രട്ടറി മാരായ ജവാദ് വക്കം, മനു മാത്യു, യൂത്ത് വിംഗ് പ്രസിഡന്റ്‌ ഇബ്രാഹിം അദ്ഹം, വനിതാ വിഭാഗം പ്രസിഡന്റ്‌ ഷീജ നടരാജ്, ക്യാമ്പ് കൺവീനർ മാരായ നിസാർ കുന്നത്ത് കുളത്തിൽ, സുനിൽ ചെറിയാൻ എന്നിവർ പ്രസംഗിച്ചു. ഒഐസിസി നേതാക്കളായ ജമാൽ കുറ്റികാട്ടിൽ, ചെമ്പൻ ജലാൽ, ജസ്റ്റിൻ ജേക്കബ്, ഷാജി പൊഴിയൂർ,സൽമാനുൽ ഫാരിസ്, അനിൽ കോഴിക്കോട്, റംഷാദ്, അനിൽ കുമാർ, തുടങ്ങിയവർ നേതൃത്വം നൽകി.

19 April 2024

Latest News