Fri , Apr 04 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

വേറിട്ട ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബഹ്‌റൈൻ ബി. ഡി. കെ

കൊറോണ വൈറസ് കാരണം പുറത്തിറങ്ങാൻ പോലും ആളുകൾ മടിക്കുന്ന ഇക്കാലത്ത്, സൽമാനിയ മെഡിക്കൽ കോംപ്ലക്സ്, കിംഗ് ഹമ്മദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ബി.ഡി. എഫ്‌ ഹോസ്പിറ്റൽ  എന്നിവിടങ്ങളിലെ ബ്ലഡ് ബാങ്കുകളിൽ  ആവശ്യാനുസരണം രക്തം എത്തിക്കുവാനും, രക്തദാന ക്യാമ്പ്‌ സംഘടിപ്പിക്കുവാനും ബി.ഡി. കെ. ബഹ്‌റൈൻ ചാപ്റ്റർ മുൻപന്തിയിൽ ഉണ്ട്‌. കോവിഡ് പോസറ്റിവ് ആയവർ രോഗം മാറിയ ശേഷം പ്ലാസ്മ ഡൊണേഷൻ നൽകുന്ന ബി. ഡി. എഫ്‌ ഹോസ്പിറ്റൽ രക്തബാങ്ക് പദ്ധതിയിൽ 
മുപ്പതോളം ബി.ഡി. കെ അംഗങ്ങൾ പങ്കെടുത്തു കോവിഡ് പ്ലാസ്മ  ദാനത്തിൽ പങ്കാളികൾ ആയി.കോവിഡ് വാക്സിൻ ട്രയൽ ഡോസ് ബി.ഡി. കെ അംഗം പ്രവീഷ് പ്രസസന്നൻ ഇതിനകം സ്വീകരിച്ചു.  മറ്റ്‌ തല്പരരായവർക്ക് വാക്സിൻ സ്വീകരിക്കുന്നത് സംബംന്ധിച്ചുള്ള പൂർണ്ണ വിവരങ്ങളും മാർഗ നിർദേശങ്ങളും ബഹ്‌റൈൻ ബി. ഡി. കെ.  നൽകി വരുന്നു.
രക്തദാനം, കോവിഡ് പ്ലാസ്മ ദാനം, കോവിഡ് വാക്സിൻ സ്വീകരിക്കൽ തുടങ്ങിയവയിൽ ബി. ഡി.കെ ബഹ്‌റൈൻ ചാപ്റ്ററിനൊപ്പം പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് 33015579‬, 39125828‬, 39842451‬ എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
 
 
 
 
 

4 April 2025

Latest News