Sat , Apr 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

അസ്ഫാലിയ - കോവിഡ് പ്രതിരോധവും, വാക്‌സിനേഷനും..

ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയിലെ സീനിയർ സിറ്റിസൺ ഫോറത്തിന്റെ നേതൃത്വത്തിലും മാനേജിങ് കമ്മിറ്റിയുടെ പൂർണ്ണ സഹകരണത്തോടെയും കോവിഡ് വാക്‌സിനേഷന്റെ പ്രാധാന്യത്തെപ്പറ്റിയും, എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ഇടവക ജനങ്ങളെ ബോധവത്കരിക്കുന്നതിനായി "അസ്ഫാലിയ" എന്ന പേരില്‍ നടത്തിയ വെബ്ബിനാര്‍ പരിപൂര്‍ണ്ണ വിജയമായിരുന്നു. ഇടവക വികാരി റവ. ഫാദര്‍ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തിന്റെ അദ്ദ്ഗ്യക്ഷതയില്‍ കൂടിയ വെബ്ബിനാറില്‍ സി. പി. വര്‍ഗ്ഗീസ് സ്വാഗതം അറിയിച്ചു. ഇടവകയിലെ സീനിയർ മെമ്പറും, ആക്സിഡന്റ് ആൻഡ് എമർജൻസി വിഭാഗത്തിന്റെ ചീഫ് മെഡിക്കൽ ഓഫീസറും, പ്രധാനമന്ത്രിയുടെ മെഡിക്കൽ ടീം മെമ്പറും ആയ ഡോ. പി. വി. ചെറിയാന്‍ ആശംസ അറിയിച്ച വെബ്ബിനാറില്‍ ബഹ്‌റൈൻ ആരോഗ്യമന്ത്രാലയത്തിലെ കൺസൽട്ടന്റ് ഫാമിലി ഫിസിഷ്യൻ ഡോ. ഹിന്ദ് ഇബ്രാഹിം അൽ സിന്ധി മുഖ്യാതിഥിയായിരുന്നു. വാക്‌സിനേഷൻ സംബന്ധമായ അവ്യക്തതകളും, സംശയങ്ങളും ദുരീകരിക്കുന്നതിനായി അംഗങ്ങള്‍ നല്‍കിയ ചോദ്യങ്ങള്‍ക്കും ഡോ. ഹിന്ദ് ഉത്തരങ്ങള്‍ നല്‍കുകയുണ്ടായി. ഇടവക സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗീസും പങ്കെടുത്ത മീറ്റിംഗിന്‌ ട്രസ്റ്റി സി. കെ. തോമസ് നന്ദി അറിയിച്ചു

28 April 2024

Latest News