Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ വിയോഗത്തിൽ ബഹ്‌റൈൻ ഒഐസിസി യൂത്ത് വിംഗ് അനുശോചിച്ചു .

ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗത്തിൽ ബഹ്‌റൈൻ ഒഐസിസി യൂത്ത് വിംഗ് അനുശോചനം രേഖപ്പെടുത്തി.സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയങ്കരനായിരുന്ന പ്രധാന മന്ത്രിയുടെ വിയോഗം ബഹ്‌റൈൻ ജനതക്കും പ്രവാസി സമൂഹത്തിനും തീരാ നഷ്ടമാണ് . ബഹ്‌റൈൻ ന്റെ ഉയർച്ചക്കും  ലോകത്തിനു മുന്നിൽ രാജ്യത്തിൻറെ പേരും പ്രശസ്തിയും  ഉയർത്തി നിർത്താനും  ആധുനിക ബഹ്‌റൈനെ സൃഷ്ടിക്കുന്നതിലും രാജ്യത്ത് സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും  മുഖ്യ പങ്ക് വഹിച്ച  ഭരണാധികാരിയായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം അലങ്കരിക്കാൻ കഴിഞ്ഞ അപൂർവ്വ വ്യക്തി എന്ന നിലക്കും അദ്ദേഹത്തിന്റെ സേവനങ്ങൾ ലോകം എന്നും ഓർക്കും . പ്രവാസി സമൂഹത്തിനു എന്നും പ്രിയങ്കരനായിരുന്ന അദ്ദേഹം പ്രവാസി സമൂഹത്തെ ചേർത്ത് പിടിക്കുകയും പ്രവാസി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് നിയമങ്ങൾ രൂപപ്പെടുത്തനത്തിനും മുൻകൈ എടുത്ത ഭരണാധികാരിയായിരുന്നു . സുദീർഘമായ കാലം മന്ത്രിസഭയെ നയിക്കുകയും രാജ്യത്തിൻറെ വികസനത്തിന് നിരവധി പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗത്തിൽ ബഹ്‌റൈൻ ഒഐസിസി യൂത്ത് വിംഗ് ദേശീയ കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ബഹ്‌റൈൻ ജനതക്കും അൽ ഖലീഫ കുടുംബത്തിനും പ്രവാസി സമൂഹത്തിനും അദ്ദേഹത്തിന്റെ വിടവാങ്ങൽ തീരാ നഷ്ടമാണ് .ബഹ്‌റൈൻ ജനതക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും നേരിട്ട ദുഃഖത്തിൽ പങ്ക് ചേരുന്നതോടൊപ്പം പരേതന്  ആത്മശാന്തി ലഭിക്കുന്നതിനായി  പ്രാർത്ഥിക്കുന്നുബഹ്‌റൈൻ പ്രധാനമന്ത്രിയുടെ വിയോഗത്തിൽ ബഹ്‌റൈൻ ഒഐസിസി യൂത്ത് വിംഗ് അനുശോചിച്ചു .

27 July 2024

Latest News