Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മയുടെ വാർഷിക പൊതുയോഗം നടന്നു

ആലപ്പുഴ ജില്ലയിലെ ചാരുംമൂട്ടിലെയും പരിസരപ്രദേശങ്ങളിലെയും ബഹ്‌റൈൻ പ്രവാസികളുടെ കൂട്ടായ്മയായ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ ഒന്നാം വാർഷിക പൊതുയോഗം ഉമൽഹസം ബാങ്കോക്ക് റെസ്റ്റോറന്റിൽ വച്ച് നവംബർ 1 വെള്ളിയാഴ്ച നടന്നു.
പ്രദീപ് ദിവാകരൻ അദ്ധ്യക്ഷൻ ആയ ചടങ്ങിൽ ദീപക് സ്വാഗതവും രക്ഷാധികാരികളായ സുമേഷ് , സിബിൻ , അശോകൻ താമരക്കുളം എന്നിവർ ആശംസയും നേർന്നു. ശ്രീ പ്രകാശ് നകുലൻ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും ഗിരീഷ് വരവ് ചെലവ് കണക്കുകളുടെ റിപ്പോർട്ടും അവതരിപ്പിച്ചു .
ഇതോടൊപ്പം അംഗങ്ങൾക്കുള്ള നോർക്ക കാർഡ് വിതരണവും അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു .ശ്രീ അശോകൻ താമരക്കുളം ,ശ്രീ സുമേഷ്, ശ്രീ പ്രദീപ് ദാമോദരൻ ,ശ്രീ പ്രകാശ് നകുലൻ ,ശ്രീ സിബിൻ സലിം എന്നിവർ രക്ഷാധികാരികളായും ,ജി ഗിരീഷ് കുമാർ പ്രസിഡന്റും ജിനു കൃഷ്ണൻ ജി സെക്രട്ടറിയും ശ്രീ ദീപക് പ്രഭാകർ ട്രെഷററുമായുള്ള 28 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ശ്രീ ഹാഷിം നന്ദി പറയുകയും പൊതുയോഗം അവസാനിപ്പിക്കുകയും ചെയ്തു .

21 November 2024

Latest News