Wed , Dec 11 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ആഗോള മാധ്യമ ദിനം-BMMF അംഗങ്ങളുടെ പ്രവർത്തനങ്ങൾ ശ്രെദ്ധയമായി

മാധ്യമ പ്രവർത്തനങ്ങളിലൂടെ മരണപ്പെട്ടവരെയും ജയിൽവാസം അനുഭവിക്കുന്നവരെയും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനായി 1993 മുതലാണ് എല്ലാ മെയ് മൂന്നാം തീയതിയും ലോക മാധ്യമ സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നത്. എന്നാൽ ഈ ദിനത്തിൽ മാധ്യമപ്രവർത്തനത്തിന് ഒപ്പം കൊറോണ മൂലം ദുരിതം അനുഭവിക്കുന്നവർക്ക് സഹായം നൽകി വ്യത്യസ്തരാവുകയാണ് ബഹ്റൈനിലെ പ്രധാന മലയാളി മാധ്യമ പ്രവർത്തകർ. ഭക്ഷണത്തിനും മറ്റും വകയില്ലാതെ ബുദ്ധിമുട്ടുന്നവരുടെ നിരന്തരമായ ഫോൺവിളികലെ തുടർന്നാണ് ബഹ്‌റൈനിലെ പ്രധാന മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി മീഡിയ ഫോറം ( ബി.എം.എം.എഫ് .)കൂട്ടായ്മ ഭക്ഷണപ്പൊതിയും ഭക്ഷ്യകിറ്റ് വിതരണവും ആരംഭിച്ചത്.

ക്യാപിറ്റൽ ഗവർണറേറ്റ് ഗവർണർ ഷെയ്ഖ് ഹിഷാം ബിൻ അബ്ദുറഹ്മാൻ അൽ ഖലീഫയുടെ കീഴിൽ വൺ ബഹറിൻ, ടുഗദർ വി കെയർ എന്ന ചാരിറ്റിയുമായി സഹകരിച്ചാണ്‌ ബഹ്റൈന്റെ വിവിധയിടങ്ങളിൽ ദിവസേന ഭക്ഷണവും 250 ഓളം പേർക്ക് ഭക്ഷ്യകിറ്റുകളും ആദ്യഘട്ടമായി വിതരണം ചെയ്തത്. അതോടൊപ്പം കൂടുതൽ ഭക്ഷണ കിറ്റുകൾ അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിക്കുന്നതിനായി ബഹറിനിൽ പ്രധാനമായും പ്രവർത്തിക്കുന്ന അംഗീകൃത സംഘടനകളായ ഇന്ത്യൻ ക്ലബ്ബിനും കെഎംസിസിക്കും ക്യാപിറ്റൽ ഗവർണറിൽ നിന്ന് ലഭ്യമാക്കുന്നതിനും ഈ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ പ്രധാന പങ്കുവഹിച്ചു.വരും ദിനങ്ങളിലും മാധ്യമപ്രവർത്തനത്തിന് ഒപ്പം ബഹറിൻ സമൂഹത്തിന് സഹായകമാകുന്ന പ്രവർത്തനങ്ങൾ തുടരുമെന്ന് ബഹറിൻ മലയാളി മീഡിയ ഫോറം എക്സിക്യൂട്ടീവ് അംഗങ്ങൾ അറിയിച്ചു.

11 December 2024

Latest News