Sun , Mar 23 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഹൃസ്വചിത്രം ജാൻ‌വി പ്രദർശനത്തിന് എത്തുന്നു

പ്രതിസന്ധികൾക്ക് മുന്നിൽ പകച്ചു നിൽക്കുന്നവർക്ക് ശക്തമായൊരു സന്ദേശവുമായി ജാൻ‌വി എത്തുന്നു. ബഹ്‌റൈൻ പ്രവാസിയായ ചലച്ചിത്ര പ്രവർത്തകൻ രഞ്ജിഷ് മുണ്ടയ്ക്കൽ രചനയും ചിത്രസംയോജനവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ ജാൻ‌വിയെ അവതരിപ്പിക്കുന്നത് ഡോ രമ്യ നാരായണനാണ്. ജയശങ്കർ മുണ്ടഞ്ചേരി, ബിജു ജോസഫ് എന്നിവരും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ രജനി മനോജ്, ഗോപു അജിത്, ദേവിക തുളസി, വൈഷ്ണവ് രഞ്ജിഷ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം ഫഹദ് അസബ്, പശ്ചാത്തല സംഗീതം ഷഫീക് റഹ്മാൻ. കോൺ‌വെക്സിന്റെ സഹകരണത്തോടെ സിനിമോങ്ക്സ് ഒരുക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ബിജു ജോസഫ്, ശില്പ രഞ്ജിഷ് എന്നിവരാണ്. എക്സിക്യുടീവ് പ്രൊഡ്യൂസർ ഫ്രാൻസിസ് കൈതാരത്ത്.ബ‌ഹ്‌റൈൻ പ്രവാസി കലാകാരന്മാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹൃസ്വചിത്രത്തിന്റെ യൂടൂബ് റിലീസ് ജൂൺ 4ന് ബഹ്‌റൈൻസമയംവൈകിട്ട്3മണിക്ക്(ഇന്ത്യൻസമയം5.30ന്)പ്രശസ്തനടനുംസംവിധായകനുമായ കലാഭവൻ ഷാജോൺ തന്റെ ഔദ്യോഗിക ഫെയിസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും.

https://youtu.be/knoreM3C18Y

23 March 2025

Latest News