Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

തണൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

മനുഷ്യ ജീവിതങ്ങൾക്ക് ജീവൻ നിലനിർത്താൻ ഒരു തുള്ളി രക്തം നല്കി സഹായിക്കുക എന്ന ജീവിതത്തിലെ മഹത്തരമായതും, സ്നേഹം നിറഞ്ഞതുമായ സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായ തണല് ബഹ്റൈന് ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.സെപ്റ്റംബര് 4 വെള്ളിയാഴ്ച രാവിലെ 7 മണി മുതല് ഉച്ചക്ക് 1 മണി വരെ സൽമാനിയ ഹോസ്പിറ്റലിൽ വെച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത് . ഇതിനോടകം തന്നെ നിരവധി തണല് ഭാരവാഹികളും പ്രവര്ത്തകരും രക്തം നല്കുവാനായി രജിസ്റ്റർ ചെയ്തതായും ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും അന്നേ ദിവസം രക്തം നല്കുവാനായി ഉണ്ടാവും എന്നും ഭാരവാഹികള് പറഞ്ഞു.
നാട്ടിലായാലും വിദേശനാടുകളിലായാലും എണ്ണമറ്റ ജീവകാരുണ്യ പ്രവര്ത്തനങ്ങളാണ് തണല് നടത്തിവരുന്നത്. പതിനായിരത്തിൽ അധികം ആളുകൾക്ക് ഉപകാരപ്രദമായ കിഡ്നി കെയർ എക്സിബിഷനും അനുബന്ധ ആരോഗ്യബോധവൽക്കരണം മുതൽ ജനജീവിതവുമായി ബന്ധപ്പെട്ട നിരവധി മേഖലകളിൽ ആശ്വാസമായി നിലകൊള്ളുന്ന തണൽ ബഹ്റൈൻ ചാപ്റ്റർ ആദ്യമായാണ് രക്തദാന ക്യാമ്പ് ബഹ്റൈനില് സംഘടിപ്പിക്കുന്നത്. കൂടുതല് വിവരങ്ങള്ക്കും രജിസ്ട്രേഷനും ആയി ഹമീദ് പോതിമഠത്തില് (39466399) റഷീദ് മാഹി (38975579) റഫീക്ക് നാദാപുരം (39903647) ലത്തീഫ് ആയഞ്ചേരി (39605806) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. https://trimurl.co/Hl6Ak9 എന്ന ലിങ്കിലൂടെയും thanalbahrainchapter@gmail.com എന്ന ഇമെയില് വഴിയും പേരുകള് രജിസ്റ്റര് ചെയ്യാവുന്നതാണ് .

21 November 2024

Latest News