Tue , Mar 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കോവിഡ് 19 പ്രതീക്ഷ ബഹ്‌റൈന്റെ സഹായ പ്രവർത്തനങ്ങൾ ഒരു മാസം പിന്നിട്ടു

ജീവകാരുണ്യ പ്രവർത്തനത്തിൽ വേറിട്ട പ്രവർത്തനമാണ് പ്രതീക്ഷ ബഹ്‌റൈൻ നടത്തുന്നത്. കോവിഡ്19 സഹായ പ്രവർത്തനത്തിലും പ്രതീക്ഷയുടെ പ്രവർത്തനം ഒരു മാസം പിന്നിടുന്നു. മാർച്ച്‌ 29 ആം തീയതി മുതൽ തുടങ്ങിയ ഡ്രൈ റേഷൻ വിതരണത്തിൽ ഇതുവരെ 200 ഓളം കിറ്റുകൾ വിതരണം ചെയ്തു കഴിഞ്ഞു. ഒന്നിലധികം പ്രവാസികൾ താമസിക്കുന്ന റൂമുകളിൽ ആണ് കൂടുതലും സഹായ വിതരണം കേന്ദ്രീകരിച്ചിരിക്കുന്നത്. ഒരു മാസത്തെക്കുള്ള ഭക്ഷ്യ ധാന്യമാണ് നൽകുന്നത്. ജോലിയും ശമ്പളവും നഷ്ടപെട്ട നിരവധി പ്രവാസികൾക്കാണ് ഇതുമൂലം സഹായം ലഭിക്കുന്നത്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാൻ സ്വദേശികൾക്കു പ്രതീക്ഷയുടെ സഹായ ലഭിച്ചു. ദിനേന നിരവധി സഹായഭ്യര്ഥനകളാണ് ലഭിക്കുന്നത്. ലേബർ ക്യാമ്പുകൾ കേന്ദ്രികരിച്ചും പ്രതീക്ഷ ബഹ്‌റൈൻ പ്രവർത്തനങ്ങൾ നടത്തി വരുന്നു.അദില്യ യിലെ 25 പേരടങ്ങുന്ന ക്യാമ്പിൽ ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ പ്രതീക്ഷ ബഹ്‌റൈൻ എത്തിച്ചു നൽകിയിരുന്നു . തുടർന്നും സഹായ പ്രവർത്തങ്ങളുമായി മുന്നോട്ടു പോകുമെന്നു പ്രതീക്ഷ പ്രസിഡന്റ് ജയേഷ് കുറുപ്പും, ജനറൽ സെക്രട്ടറി ജോഷി നെടുവേലിലും അറിയിച്ചു.

19 March 2024

Latest News