Wed , May 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മലയാളി മലയാളിയായി ജീവിക്കാൻ തയ്യാറായാൽ കൊറോണക്ക് ശേഷവും കേരളം സ്വർഗ്ഗമാക്കാം - കെ.വി. ശംസുദ്ദീൻ

കൊറോണയെക്കാൾ മലയാളി ഭയപ്പെടേണ്ടത് ഉപരി - മധ്യവർഗ്ഗ ജീവിതത്തോടുള്ള ആസക്തിയും അതുമൂലമുള്ള വായ്പാ ബാധ്യതകളുമാണ്. ജോലി നഷ്ടമുണ്ടായാലും കേരളത്തിൽ പച്ച മലയാളിയായി ജീവിക്കാൻ ഏറെ അവസരങ്ങളുണ്ട്. മുപ്പത് ലക്ഷം അതിഥി തൊഴിലാളികൾ കേരളത്തിൽ ഉപജീവനം നടത്തുന്നത് മലയാളിക്ക് കേരളത്തിൽ ഇനിയും അവസരങ്ങൾ ഉണ്ടെന്നതിന് തെളിവാണ് .കേരളത്തിന്റെ ആവാസ വ്യവസ്ഥയും ഭൗതിക സാഹചര്യങ്ങളും ഇനിയെങ്കിലും മലയാളികൾ ഉപയോഗപ്പെടുത്തണം. കൊപ്ര കയറ്റി അയക്കുന്ന നമ്മൾ തന്നെ അതിന്റെ ഉപോൽപന്നങ്ങളുടെ ഉപഭോക്താക്കളാകുന്ന വികസന വിരോധാഭാസം ഏറെയുണ്ട്. ഈ മേഖലകൾ കണ്ടെത്തി പദ്ധതികൾ തുടങ്ങണം.നദികളും സൂര്യപ്രകാശവും മഴയും ആവശ്യത്തിന് ലഭ്യമായ കേരളത്തിൽ തരിശു നിലങ്ങൾ ഏറെയുണ്ട്. പ്രകൃതിയോടിണങ്ങുന്ന ഒട്ടേറെ സംരംഭങ്ങൾക്ക് സർക്കാറിൽനിന്നുള്ള സഹായം ലഭ്യമാണ്. കൂട്ടായ്മകളിലൂടെ ഇത്തരം സംരംഭങ്ങൾ വൻ വിജയങ്ങളായി മാറും. ജോലിയോടും ഭൂമിയോടുമുള്ള സമീപനത്തിൽ മലയാളി മാറ്റം വരുത്തണം.നിരവധി തൊഴിൽ രംഗങ്ങൾ പ്രതിസന്ധിയിലാകുമ്പോൾ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്‌, മിഷ്യൻ ലേണിംഗ് മേഖലകൾ വളരും. ആരോഗ്യ മേഖലയിൽ നിരവധി തൊഴിൽ സാഹചര്യങ്ങൾ വരുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ജിയോജിത് സെക്യൂരിറ്റീസിന്റെയും പ്രവാസി ബന്ധു വെൽഫയർ ട്രസ്റ്റിന്റെയും സ്ഥാപകനാണ് പ്രമുഖ സാമ്പത്തിക വിദഗ്ധൻ കൂടിയായ കെ.വി ശംസുദ്ദീൻ. പ്രവാസികളുടെ സാമ്പത്തിക വ്യവഹാരങ്ങളിൽ നിരവധി പ്രഭാഷണങ്ങളും പുസ്തകരചനകളും നിർവഹിച്ചിട്ടുണ്ട്.പ്രവാസികൾക്കിടയിൽ സാമ്പത്തീക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും തൊഴിൽ മേഖലയിലെ മാറ്റങ്ങളെ കുറിച്ചും, സാമ്പത്തീക അച്ചടക്കവും, നിക്ഷേപവും എങ്ങിനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം എന്നതിനെ കുറിച്ചുമുള്ള പരിപാടി വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

പരിപാടിയിൽ, സിജി ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ്‌ ഷിബു പത്തനംതിട്ട അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യുസുഫ് അലി സ്വാഗതമാശംസിച്ചു. നിസാർ കൊല്ലം, നൗഷാദ് അമാനത്ത് , ഷാനവാസ് പുത്തൻ വീട്ടിൽ , അമീർ, ഖാലിദ് മുസ്തഫ എന്നിവർ നേതൃത്വം നൽകി.

22 May 2024

Latest News