സംസ്കൃതി ബഹ്‌റൈനും, കേരളാ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷനും (എൻ. എസ്. എസ് ബഹ്‌റൈൻ) ചേർന്ന് കേരളത്തിലേക്ക് ചാർട്ടേർഡ് വിമാന സേവനം പ്രഖ്യാപിച്ചു.
നാട്ടിലേക്കുപോകാനാകാതെ വിഷമിക്കുന്നവർക്ക് സംസ്കൃതി ബഹ്‌റൈനും, കെ. എസ്. സി. എ-യും ഒത്തുചേർന്ന് ചാർട്ടേർഡ് വിമാനങ്ങൾ പറത്താൻ സജ്ജമായതായി ഇരു കൂട്ടരുടെയും ഭാരവാഹികൾ സംയുക്തമായി പ്രഖ്യാപിച്ചു.കൊറോണവൈറസിന്റെ ഭീകരതയിൽ കഷ്ടത അനുഭവിക്കുന്നവർക്ക് സഹായ ഹസ്തങ്ങളുമായി കഴിഞ്ഞ മൂന്നു മാസത്തോളമായി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിസ്വാർത്ഥരായി പ്രവർത്തിക്കുന്നവരാണ് രണ്ടു സംഘടനകളും. യാത്ര ചെയ്‌യാനാകാതെ കഷ്ടത അനുഭവിക്കുന്ന പലരേയും കാണാനുകയും അവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുകയും ചെയ്തപ്പോഴാണ് ഇങ്ങനെ ഒരാശയം ഉടെലെടുത്ത്. അസാധ്യമെന്ന് ആദ്യം കരുതിയ ഒരു കാര്യം, ഒന്നിച്ചു ചെയ്യാൻ മുതിർന്നപ്പോൾ സാധ്യമായി എന്നത് എടുത്തുപറയേണ്ടതാണെന്നും, ഇപ്പോഴുള്ള ദുഷ്‌കരമായ സാഹചര്യത്തിൽ പല കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങാൻ തയാറാകുന്നവരുടെ ആവശ്യകതയുടെ ഗൗരവം മനസ്സിലാക്കി തികച്ചും അർഹതപ്പെട്ടവരെ നാട്ടിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ വളരെ വേഗത്തിലും, എല്ലാവർക്കും സൗകര്യപ്രദവുമായ രീതിയിലുമാണ് ഞങ്ങൾ പ്രവർത്തിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിക്കുകയുണ്ടായി.ജൂൺ മൂന്നാം വാരം മുതൽ ഗൾഫ് എയർ വിമാനങ്ങളാകും ചാർട്ടേർഡ് ചെയ്യുക. യാത്രക്കാർക്ക് ഒരു ടിക്കറ്റിന് BD105 ആണ് ചിലവാകുക. രണ്ടു വയസിന് താഴെ ഉള്ള കുട്ടികൾക്ക് യാത്ര തികച്ചും സൗജന്യമായിരിക്കും.കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിബന്ധനങ്ങൾ പൂർണ്ണമായും പാലിച്ച്, ഇന്ത്യൻ എംബസിയുടെ മാർഗ നിർദേശങ്ങൾക്ക് വിധേയമായി മാത്രമായിരിക്കും വിമാനം പറത്തുക. കാലഹരണപ്പെട്ട സന്ദർശന വിസകൾ ഉള്ളവർ, തൊഴിൽ നഷ്ടപ്പെട്ടവർ, ഗർഭിണികൾ, ഒറ്റപ്പെട്ടുപോയ വിദ്യാർഥികൾ, പ്രായമായ പൗരൻമാർ, രോഗികൾ എന്നിവർക്ക് മുൻഗണന നൽകും.കൂടുതൽ വിവരങ്ങൾക്കും, യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരും, ഡോക്യുമെന്റേഷൻ, ടിക്കറ്റിംഗ് മുതലായവ സംബന്ധിച്ച വിവരങ്ങൾ ആവശ്യമുള്ളവരും ദയവായി താഴെപ്പറയുന്ന വ്യക്തികളുമായി ബന്ധപ്പെടുക. വിമാനത്തിന്റെ സേവന തീയതി, സമയം എന്നിങ്ങനെയുള്ള വിശദാംശങ്ങൾക്കും ഇവരെ ബന്ധപ്പെടാവുന്നതാണ്.
സിജുകുമാർ - 33133922
റിതിൻ രാജ് - 39104176
ലിജേഷ് - 36060559
സന്തോഷ്‌കുമാർ - 39222431
സതീഷ് നാരായണൻ - 33368466
14 September 2024