Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

1300 കുടുംബംങ്ങളുടെ വിശപ്പ് മാറ്റി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ്

Repoter: JOMON KURISINGAL

കോവിഡ് 19 മഹാമാരി മൂലം ജോലി നഷ്ടമായവർക്കും ശമ്പളം ലഭിക്കാതെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ബഹ്‌റൈൻ കമ്മിറ്റി, ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ ഫൌണ്ടേഷൻ( കെ. എച്. കെ ഹീറോസ്) മായി ചേർന്ന് ബഹ്‌റൈൻ ലെ 1300 കുടുംബംങ്ങൾക്ക് ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുടെ ഒന്നാം ഘട്ട വിതരണം പൂർത്തിയാക്കി.

രണ്ടാം ഘട്ടത്തിൽ 1500 കുടുംബംങ്ങൾക്ക് സഹായം എത്തിക്കുമെന്ന് ഐ ഒ സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് മുഹമ്മദ് മൻസൂർ അറിയിച്ചു. സലൂണുകളിൽ തൊഴിൽ ചെയ്യുന്നവർ, വീട്ടുജോലിക്ക് പോകുന്നവർ, ജോലി നഷ്ടമായവർ, എന്നിവർക്ക് ഭക്ഷണ കിറ്റും, നിയമപരമായ പ്രശനങ്ങൾ നേരിടുന്നവർക്ക് നിയമ സഹായവും ഐഒസി ബഹ്‌റൈൻ നൽകുന്നു. ഐഒസി -കെ. എച്. കെ ഭക്ഷണ കിറ്റ് വിതരണം സുഗമമാക്കുന്നതിന് വേണ്ടി ഐഒസി ബഹ്‌റൈൻ ന്റെ 50 വോളണ്ടിയർമാരെ അഞ്ചു മേഖലകളായി തിരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ഹിസ് ഹൈനസ് എക്‌സലൻസി ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ ക്കും കെ എച് കെ ഫൌണ്ടേഷനും ഹൃദയം നിറഞ്ഞ നന്ദി അറിയുക്കുന്നതായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് പ്രസിഡന്റ് മുഹമ്മദ്‌ മൻസൂർ പറഞ്ഞു.

21 November 2024

Latest News