Wed , Dec 11 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്‌റൈനിലെ ഞാൻ കൊല്ലംകാരൻ കൂട്ടായ്‌മ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു.

Repoter: ജോമോൻ കുരിശിങ്കൽ

ബഹ്‌റൈൻ  പ്രവാസികളായ കൊല്ലം ജില്ലക്കാരുടെ വാട്സ്ആപ് കൂട്ടായ്‌മയായ "ഞാൻ കൊല്ലംകാരൻ"  പ്രവർത്തനം വിപുലീകരിക്കുന്നതിനായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു.
ജാതി, മത, സാമുദായിക, രാഷ്രീയ വ്യത്യാസമില്ലാതെ ബഹ്‌റൈനിൽ പ്രവാസികളായ കൊല്ലം നിവാസികളെ ഒരുമിപ്പിച്ചു അവരുടെ മാനസികോല്ലാസത്തിനു പരിഗണന നൽകി കലാ, സാംസ്കാരിക, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകി പ്രവർത്തിക്കുക എന്നതാണ് ഉദ്ദേശലക്ഷ്യം എന്ന് ഭാരവാഹികൾ അറിയിച്ചു. ശ്രീ. നിസാർ കൊല്ലം കൺവീനറും, ശ്രീ. വിനു  ക്രിസ്റ്റി  ജോയിന്റ്  കൺവീനറും ആയി രൂപീകരിച്ച  അഡ്‌ഹോക് കമ്മിറ്റിയിൽ  ശ്രീ.ജഗത് കൃഷ്ണകുമാർ (കോ-ഓർഡിനേറ്റർ),  ശ്രീ. കിഷോർ കുമാർ  (ജോയിന്റ്  കോ-ഓർഡിനേറ്റർ),  ശ്രീ.ജെസ്‌ലിൻ ബെർണാഡ്  (ട്രെഷറർ) , രാജ് കൃഷ്ണൻ (ജോയിന്റ്  ട്രെഷറർ) എന്നിവരെ കൂടാതെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി  സന്തോഷ് കുമാർ (സൽമാബാദ്), സജി കുമാർ (ഉമൽ ഹസം), അരുൺകുമാർ  (സിത്ര), രഞ്ജിത്. ആർ പിള്ള (സൽമാനിയ), യാക്കൂബ് (മുഹറഖ്), അജിത് ബാബു (ഇസ ടൌൺ), സനു അലോഷ്യസ് - (ഹിദ്ദ്), അനീഷ് (മനാമ), ജിതിൻ (റിഫ), നവാസ് ജലാലുദ്ദീൻ (ഹമദ് ടൌൺ) എന്നിവരെയും തിരഞ്ഞെടുത്തു. കൂടുതൽ അംഗങ്ങളെ ചേർത്ത് കൊണ്ട് അടുത്ത മൂന്നു മാസത്തിനുള്ളിൽ സംഘടനയ്ക്ക് ഒരു ഭരണഘടനയും, നിയമാവലിയും  ഉണ്ടാക്കി പൊതു യോഗം കൂടി ഭരണസമിതി രൂപീകരിക്കാനും തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു. ഈ കൂട്ടായ്മയിൽ അംഗങ്ങളാകുവാൻ താല്പര്യം ഉള്ളവർ 38395229, 37282255 എന്നീ നമ്പറിൽ ബന്ധപ്പെടുക.

 

11 December 2024

Latest News