Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ചാർട്ടേർഡ് ഫ്ലൈറ്റ് : കോവിഡ് പരിശോധന അപ്രായോഗികം , സർക്കാർ ഉത്തരവ് പുനഃപരിശോധിക്കുക. 'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ'

ജൂൺ 20 മുതൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന്
ചാർട്ടേർഡ് ഫ്ലൈറ്റിൽ യാത്രചെയ്യുന്നവർ 48 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെന്നുള്ള സർട്ടിഫിക്കറ്റ് കൈവശം വെക്കണമെന്നുള്ള സംസ്ഥാന സർക്കാർ ഉത്തരവ് അപ്രായോഗികമാണെന്നും , നാടണയാനുള്ള പ്രവാസികളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതാണെന്നും സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണമെന്നും 'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ' ആവശ്യപ്പെട്ടു.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിത്യവൃത്തിക്ക് പോലും പ്രയാസപ്പെടുന്ന പ്രവാസികൾക്ക് കോവിഡ്പരിശോധനയുടെ അമിത ചെലവ് താങ്ങുവാൻ സാധിക്കില്ല.ഗർഭിണികളും , മറ്റു രോഗികളുമടക്കം നിരവധിപേരാണ് ചാർട്ടേർഡ് ഫ്ലൈറ്റുകളിലെ യാത്രക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.അവരെയെല്ലാം പ്രയാസപ്പെടുത്തുന്ന തീരുമാനമാണിത്.സംസ്ഥാന സർക്കാർ അടിയന്തിര പ്രാധാന്യത്തോടെ അപ്രായോഗികമായ ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്നും , പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കണമെന്നും
'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ' ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

21 November 2024

Latest News