Sat , Nov 23 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ടെലി ഫിലിം പോസ്റ്റർ റിലീസും - സ്ക്രിപ്റ്റ് വിതരണവും നടന്നു

Repoter: ജോമോൻ കുരിശിങ്കൽ

ഇന്ത്യൻ മ്യൂസിക് ആർട്സ് സെൻറർ -ന്റെ (ഐമാക് ബഹ്‌റൈൻ ) പുതിയ സംരഭമായ ടെലി ഫിലിം നിർമാണത്തിന്റെ ആദ്യ പോസ്റ്റർ റിലീസിംഗും സ്ക്രിപ്റ്റ് വിതരണവും കഴിഞ്ഞ ദിവസം ബാങ് സായ് തായ് ഹോട്ടലിൽ വച്ച് നടന്നു. സിനിമ നാടക സംവിധായകരും അഭിനേതാക്കളുമായ ജയ മേനോൻ, പ്രകാശ് വടകര എന്നിവർ പോസ്റ്റർ റിലീസ് ചെയ്തു. ചടങ്ങിൽ
ഐമാക് ചെയർമാന് മാനേജിങ് ഡയരക്ടർ ഫ്രാൻസിസ് കൈതാരത്ത്, ടെലി ഫിലിം ഡയരക്ടർ വിനോദ് ആറ്റിങ്ങൽ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റും അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ ജനറൽ പ്രാക്ടീഷണർ ഡോ. ബാബു രാമചന്ദ്രൻ, നിഷ ഫ്രാൻസിസ്, മാർവിൻ ഫ്രാൻസിസ്,സുധി പുത്തൻവേലിക്കര, ടെലിഫിലിം ടീം അഭിനേതാക്കളും അംഗങ്ങളും അണിയറ പ്രവർത്തകരും സംബന്ധിച്ചു. ഐമാക്കിന്റ കലാ പ്രവർത്തനങ്ങൾ നടത്തുന്നതോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഫിലിം നിർമാണ രംഗത്തേക്ക് കടന്നിരിക്കുന്നത്.
ഇന്ന് സമൂഹത്തിൽ നടമാടിക്കൊണ്ടിരിക്കുന്ന സാമൂഹിക തിന്മകളെയും അനാചാരങ്ങളെയും ചൂണ്ടി കാണിക്കുകയും, ഇത്തരം സാമൂഹിക തിന്മകൾക്കെതിരെ ബോധവൽക്കരണം നടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത് എന്ന് ഫ്രാൻസിസ് കൈതാരത്ത് വ്യക്മാക്കി. പെൺകുട്ടികൾക്ക് എതിരെ വർദ്ധിച്ചു വരുന്ന ക്രൂര കൃത്യങ്ങൾ ക്കെതിരെ യുള്ള ഒരു വിഷയമാണ് "ബ്ലു വെയിൽ" എന്ന പേരിൽ നിർമ്മിക്കുന്ന ഫിലിമിന്റെ വിഷയം എന്ന് ടെലി ഫിലിം ഡയറക്ടർ മിസ്റ്റർ വിനോദ് ആറ്റിങ്ങൽ വിശദീകരിച്ചു.
പിന്നീട് ടെലി ഫിലിമിനെകുറിച്ചുള്ള വിവരണവും അംഗങ്ങൾക്കുള്ള സ്ക്രിപ്റ്റ് വിതരണവും നൽകി.

23 November 2024

Latest News