Sat , Jan 16 , 2021

ബഹറൈൻ കേരളീയ സമാജം ബഹറൈനിലെ കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിന് സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. | പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരത്തിന് അർഹനായ കെ.ജി ബാബുരാജന് അഭിനന്ദനങ്ങളുമായി പന്തളം പ്രവാസി ഫോറം. | ഒഐസിസി എറണാകുളം ജില്ലാ സാമിന്റെ കുടുംബത്തിന് ഉള്ള സഹായ ധനം കൈമാറി. | കൊല്ലം പ്രവാസി അസ്സോസിയേഷന്‍ - ഹിദ്ദ് ഏരിയ സമ്മേളനം നടന്നു. | പാക്ട് നടത്തിയ "വിസ്മയം 2020 " മുപ്പതിൽ പരം ടീം അംഗങ്ങൾ പങ്കെടുത്ത ഓൺലൈൻ എന്റർടൈൻമെന്റ് കാണികളും മത്സരാര്ഥികളും ഒരുപോലെ ഉത്സാഹഭരിതരായി | സുഗതകുമാരി ടീച്ചറുടെ വിയോഗം മലയാള ഭാഷക്കും സാഹിത്യത്തിനും മാത്രമല്ല നഷ്ടമുണ്ടാക്കിയതെന്നും മറിച്ച് മണ്ണിൻ്റെയും പ്രകൃതിയുടെയും കാവലായി മാറിയ ഒരു പ്രസ്ഥാനം തന്നെയാണ് മലയാളികൾക്ക് നഷ്ടപ്പെടുന്നതെന്ന് ബഹ്‌റൈൻ കേരളീയ സമാജം | എസ് ഡി പി ഐ യുടെ മുന്നേറ്റത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു ബഹ്‌റൈൻ പ്രവാസികളും | പോപ്പുലർ ഫ്രണ്ട് മുൻ ദേശീയ ചെയർമാൻ കെ എം ഷെരീഫ് ന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം അനുശോചിച്ചു | ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി. | മലയാളത്തിൻ്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി ടീച്ചർക്ക് മടപ്പള്ളി അലുംമ്നി ഫോറം "മാഫ് "ബഹ്റിൻ്റെ കണ്ണീരിൽ കുതിർന്ന അന്ത്യോപചാരം . |

ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്തായ്ക്ക് ബഹ്‌റൈൻ മാർത്തോമാ ഫ്രണ്ട്സിന്റെ അനുമോദനം!

14-11-2020- തിരുവല്ല മാർത്തോമാ സഭാ ആസ്ഥാനത്തു വച്ചു നടന്ന ലളിതവും പ്രൗഢ ഗംഭീരവുമായ ചടങ്ങിൽ മലങ്കര മാർത്തോമ്മാ സഭയുടെ ഇരുപത്തി രണ്ടാമത് മെത്രാപ്പോലീത്തയായി അവരോധിധനായ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായെ ബഹ്‌റൈൻ മാർത്തോമാ ഫ്രണ്ട്‌സ് അനുമോദിച്ചു. സൂം പ്ലാറ്റ്ഫോമിലൂടെ നടന്ന മീറ്റിംഗിൽ ശ്രീ. T K അലക്സാണ്ടർ , ശ്രീ. എബ്രഹാം സാമൂവൽ, ശ്രീ. ജോൺസൺ തോമസ്, ശ്രീ. ഷെറി മാത്യൂസ്, ശ്രീ. ജോ. മലയിൽ, ശ്രീ. എബ്രഹാം ടി. വറുഗീസ് , ശ്രീ. ഷിജു ചാത്തന്നൂർ, ശ്രീ ഫിലിപ്പ് പി. വി,ശ്രീ. ഫിലിപ്പ് തോമസ്, ശ്രീ. രാജേഷ് മരിയാപുരം , ശ്രീ. റോബി തോമസ് , ശ്രീ. ബിജു എബ്രഹാം, ശ്രീ. സിജു പുന്നവേലി, ശ്രീ. ജെയ്സൺ മാത്യു, ശ്രീ ജുബിൻ ജോൺ എന്നിവർ ആശംസകൾ അറിയിച്ചു.മാനവ വിഭവ ശേഷിയാൽ സമ്പന്നമായ മാർത്തോമാ സഭ, ലഭ്യമായ മാനവ വിഭവശേഷി സഭയുടെ ആകമാന വളർച്ചക്ക് ഉപയോഗപ്പെടുത്തണം, സുവിശേഷ പ്രവർത്തങ്ങളുടെ പ്രാധാന്യം അല്പം പോലും ഒളി മങ്ങാതെ നില നിർത്താനാകണം, സ്ത്രീകളും കുഞ്ഞുങ്ങളും സഭാഗാത്രത്തിനു ഒഴിച്ച് കൂടാൻ പറ്റാത്തതു ആണ്, സ്ത്രീകൾ ലൈംഗിക ബിംബമായും നഷ്ടപ്പെടുവാൻ മാത്രം ഉള്ളവർ ആയും മാറുന്നു, ഇരയെ സംരക്ഷിക്കുവാൻ കഴിയാതെവണ്ണം ദുർബലമാക്കപ്പെടരുത് നമ്മുടെ നീതി-ന്യായ വ്യവസ്ഥ, ട്രാൻസ് ജെൻഡർ സമൂഹത്തിൻ്റെ ഭാഗമായി അംഗീകരിക്കപ്പെടേണ്ടവരാണ്, നിസ്സംഗതയും മരവിപ്പും നമ്മെ ഗ്രസിക്കുവാൻ ഒരിക്കലും അനുവദിച്ചു കൂടാ, ദൈവത്തിലേക്കുള്ള മടങ്ങിവരവാണ് ഇന്നിന്റെ ആവശ്യം,തുടങ്ങി അർത്ഥ പൂർണമായിരുന്നു, ശ്രീനാരായണ ഗുരുവിൻ്റെ ലാളിത്യത്തിലും പഠിപ്പിക്കലുകളിലും ആകൃഷ്ടനായി അതേ വിഷയത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയ തീയോഡോഷ്യസ് മെത്രാപ്പൊലീത്തയുടെ സ്ഥാനരോഹണ സന്ദേശം.

16 January 2021

Latest News