Mon , Oct 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ലൈലത്തുല്‍ ഖദ് ര്‍; ഗള്‍ഫ് രാഷ്ട്രങ്ങളിലും 27ാം രാവ് ഇന്ന് >>സമസ്ത ബഹ്റൈന്‍ സംഘടിപ്പിക്കുന്ന ആത്മീയ സംഗമം പുലര്‍ച്ചെ വരെ നീണ്ടു നില്‍ക്കും

Repoter: ജോമോൻ കുരിശിങ്കൽ


മനാമ: വിശുദ്ധ റമദാനിലെ ശ്രേഷ്ഠകരമായ 27 ാം രാവ് കേരളത്തോടൊപ്പം ഗള്‍ഫ് രാഷ്ട്രങ്ങളിലും വിവിധ ചടങ്ങുകളോടെ ഇന്ന്(വെള്ളിയാഴ്ച) ആചരിക്കും.
അവസാന വെള്ളിയാഴ്ചയും ലൈലത്തുല്‍ ഖദര്‍ പ്രതീക്ഷിക്കപ്പെടുന്ന ദിനവുമായതിനാല്‍ ഇന്ന് ഗള്‍ഫ് രാജ്യങ്ങളിലെ പള്ളികള്‍ രാത്രിയും പകലും വിശ്വാസികളെ കൊണ്ടു നിറയും. 
വിശുദ്ധ റമദാനിന് വിടപറയുന്ന ഖുതുബയുള്‍പ്പെട്ട അവസാന വെള്ളിയാഴ്ചയായതിനാല്‍ ജുമുഅയിലും ശേഷം പള്ളിയില്‍ നടക്കുന്ന വിവിധ ചടങ്ങുകളിലും വിശ്വാസികള്‍ നിറഞ്ഞൊഴുകും. രാത്രിയും പകലുമായി കൂടുതല്‍ സമയം ഇഅ്തികാഫില്‍ ചിലവഴിക്കാനും വിശ്വാസികള്‍ എത്തും. 
ഇന്ന് വൈകിട്ട് ഇഫ്താറിനോടനുബന്ധിച്ചും, രാത്രിയും തറാവീഹിനു ശേഷവുമായി നിരവധി സ്ഥലങ്ങളില്‍ പ്രത്യേക പരിപാടികള്‍ നടക്കും. 
വിവിധ രാഷ്ട്രങ്ങളിലെ മത കാര്യ മന്ത്രാലയങ്ങളും പ്രവാസി മത സംഘടനകളും പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 

ബഹ്റൈനില്‍ രാജ്യത്തെ പ്രധാന പള്ളിയായ അല്‍ ഫാതിഹ് ഗ്രാന്‍റ് മോസ്കിലാണ്പ്രധാനമായും ഔദ്യോഗിക പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ബഹ്റൈന്‍ ഇസ്ലാമിക കാര്യ സുപ്രീം കൗണ്‍സിലും മതകാര്യ വിഭാഗവും ഔഖാഫും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്നത്തെ പരിപാടി രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ രക്ഷാധികാരത്തിലാണ് നടക്കുന്നത്.  
ഇതോടനുബന്ധിച്ച്  'ഖുര്‍ആന്‍ അംബാസഡര്‍മാര്‍' എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ ബഹ്റൈനിലും അന്താരാഷ്ട്ര തലത്തിലും നടന്ന വിവിധ ഖുര്‍ആന്‍ മത്സരങ്ങളിലെ വിജയികളെ അധികൃതര്‍ ആദരിക്കും. 
ഈ പരിപാടി രാത്രി 9.15 മുതലാണ് ഇവിടെ നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. 79 പേര്‍ ചടങ്ങില്‍ പങ്കെടുത്ത് ആദരം ഏറ്റു വാങ്ങും. 6 രാഷ്ട്രങ്ങളിലായി നടന്ന 22 അന്താരാഷ്ട്രമത്സരങ്ങളിലാണ് ഇവര്‍ പങ്കെടുത്തത്. ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും. 

14 October 2024

Latest News