Fri , Apr 04 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഡോ. പ്രഗഭല്‍ രചനയും മഡ് റെയ്‌സ് കോറിയോഗ്രഫിയും സംവിധാനവും നിര്‍വഹിക്കുന്ന 'മഡ്ഡി' ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി......

Repoter: JOMON KURISINGAL

ഓഫ് റോഡ് മഡ് റെയ്‌സിന്റെ ആവേശവുമായി 'മഡ്ഡി' എന്ന  ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ടീസര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത് .ഓഫ് റോഡ് മഡ് റെയ്‌സ് പശ്ചാത്തലമാക്കി ഇന്ത്യന്‍ സിനിമയില്‍ തന്നെ  ആദ്യ ചിത്രമാണിതെന്ന്  അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.  ഡ്യൂപ്പില്ലാത്ത സാഹസികരംഗങ്ങൾ  മഡ്ഡിയുടെ പ്രത്യേകതയാണ്. റിദ്ധാന്‍ കൃഷ്ണ, യുവാന്‍ എന്നിവരാണ് മുഖ്യ വേഷങ്ങളില്‍ എത്തുന്നത് . രഞ്ജി പണിക്കര്‍, ഹരീഷ് പേരടി, ഐ.എം. വിജയന്‍ തുടങ്ങിയവരും താരനിരയിലുണ്ട്.കെ.ജി.എഫ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക്  പ്രിയങ്കരനായ രവി ബാസുര്‍ ആദ്യമായി മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്. തമിഴ് ചിത്രം രാക്ഷസനിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിചിരിക്കുന്നത്  .ഡോ. പ്രഗഭല്‍ ആണ് രചനയും മഡ് റെയ്‌സ് കോറിയോഗ്രഫിയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന സിനിമക്ക് . കെ.ജി. രതീഷിന്റേതാണ് ക്യാമറ. പി.കെ.7 ക്രിയേഷന്‍സാണ് ചിത്രം നിര്‍മിച്ചരിക്കുന്നതു .

 

 

4 April 2025

Latest News