Wed , Aug 12 , 2020

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സ്നേഹോത്സവം 2020 | പ്രവാസി ലീഗൽ സെൽ ബഹറിൻ കൺട്രിഹെഡ് ആയി സുധീർ തിരുനിലത് നിയമിതനായി. | ബഹറിൻ കേരളീയ സമാജത്തിൻ്റെ ചരിത്രത്തിൽ മറ്റൊരു നാഴികകല്ലായി കേരളത്തിൽ നിന്ന് ചാർട്ടർ വിമാനങ്ങൾക്ക് അന്തിമ അനുമതിയായി . | സമാജം മരണാനന്തര ധനസഹായം നൽകി | ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതുമ്പോള്‍ ' 'ഭൂമിക' വെബിനാറിന് നാളെ തുടക്കം | കരിപ്പൂർ വിമാനാപകടത്തിലും, സമാനതകളില്ലാത്ത നമ്മുടെ കൊച്ചു കേരളത്തിലെ പ്രകൃതി ദുരന്തങ്ങളിലും മരണമടഞ്ഞവർക്ക് സീറോ മലബാര്‍ സൊസൈറ്റിയുടെ ആദരാഞ്ജലികൾ | കെ.പി.എ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കിഡ്സ് ഡേ, മോട്ടിവേഷൻ ഡേ, ഹെൽത്ത് ഡേ എന്നിവയ്ക്ക് തുടക്കമായി | ഇന്ത്യൻ സോഷ്യൽ ഫോറം രക്തദാന, ക്യാമ്പ്, പ്ലാസ്മ ദാന ക്യാമ്പ് സംഘടിപ്പിച്ചു. | ഐ സി‌ ആർ ‌എഫ് തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും ഈദ് നോടനുബന്ധിച്ചു ബിരിയാണി പൊതികളും വിതരണം ചെയ്തു | ഇന്ത്യയിലെ പ്രശസ്തമായ വിദ്യഭ്യാസ സ്ഥാപനമായ കേരളത്തിലെ തൃശൂർ IES എജുക്കേഷൻ സിറ്റിക്ക് അഭിമാന നിമിഷം |

ട്രംപറ്റിന്റെ സ്വരങ്ങളാൽ തീർത്ത പോളിന്റെ  പുഞ്ചിരിയെ അയവിറക്കി സംഗീത ലോകം

ഭൂമിയിൽ ദുഖത്തിന്റെ ഇരുൾ വീഴ്ത്തി വായിക്കാൻ ബാക്കിയായ ട്രംപറ്റിന്റെ സംഗീത വിസ്മയങ്ങളുടെ  ഈണങ്ങളുമായി അനശ്വരതയിലേയ്ക്ക് കടന്നുപോയ കലാകാരൻ പോൾ സോളമനെ ഓർത്ത് സംഗീതലോകം തേങ്ങി. ബഹ്‌റൈനിലും കേരളത്തിലെ വിവിധ ട്രൂപ്പുകളിലും  ട്രംപറ്റ് എന്ന സംഗീത ഉപകരണത്തിലൂടെ സംഗീത പ്രേമികളുടെ മനസ്സിൽ  കുടിയേറിയ കണ്ണൂർ  സ്വദേശി പോൾ സോളമന്റെ അകാലത്തിലുണ്ടായ വേർപാടിൽ അനുശോചിക്കാൻ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ നാട്ടിലെയും ബഹ്രൈനിലെയും സുഹൃത്തുക്കളുമാണ് നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ വഴി ഒത്തു ചേർന്ന്  ആ കലാകാരന് സംഗീതത്തിൽ പൊതിഞ്ഞ ആദരാഞ്ജലികൾ അർപ്പിച്ചത് . പോളിന്റെ മകൻ,മറ്റു  കുടുംബാംഗങ്ങളെ അടക്കം പങ്കെടുപ്പിച്ചു കൊണ്ട് നടന്ന അനുശോചന പരിപാടിക്ക് ബഹ്‌റൈൻ മ്യൂസിഷ്യൻസാണ് നേതൃത്വം  നൽകിയത്. ഫാദർ സജി തോമസ് ചടങ്ങുകൾക്ക് തുടക്കമിട്ടു.തുടർന്ന് ശോകാർദ്രമായ അന്തരീക്ഷത്തിൽ ജോബി വയലിനിൽ പോളിന്റെ ഓർമ്മകൾക്ക് മുന്നിൽ  സംഗീതാർച്ചന നടത്തി.പോളിന്റെ ഏക മകൻ റീഗൻ സാവിയോ തുടർന്ന് സംസാരിച്ചു. പോൾ പരിപാടികൾ അവതരിപ്പിച്ച പള്ളികളുടെ പ്രതിനിധികൾ,ബഹ്‌റൈനിലെ  കലാകാരന്മാർ, കേരളത്തിൽ അദ്ദേഹം പ്രവർത്തിച്ച കണ്ണൂരിലെയും കോഴിക്കോട്ടെയും കലാകാരന്മാരും തുടർന്ന് ആദരാഞ്ജലികൾ അർപ്പിച്ചു . ബഹ്‌റൈനിലെ മുതിർന്ന കീ ബോർഡ് ആർട്ടിസ്റ്റ് റഫീഖ് വടകര മെലോഡിക്കയിൽ സംഗീതം തീർത്തുകൊണ്ടാണ് പോളിന്റെ ഓർമ്മകൾ പങ്കുവെച്ചത് . ബഹറിൻ പോലീസ് ബാൻഡിലെ കലാകാരന്മാർ സംഗീതജ്ഞൻ ഷാജിയുടെ നേതൃത്വത്തിൽ മൂന്നു മിനുട്ട് ദൈർഘ്യമുള്ള സംഗീത ശിൽപ്പം ഒരുക്കി പോളിനോടുള്ള ആദരവ് പ്രകടമാക്കി.ഇന്ത്യൻ ക്ലബ്ബ് സെക്രട്ടറിയും ഗിറ്റാറിസ്റ്റ് കൂടിയായ ജോബ്,റിഥം ആർട്ടിസ്റ്റ് വിവ്യൻ, ഗിറ്റാറിസ്റ്റ് പ്രസാദ്,ഗായകൻ രഞ്ജിത്ത്,രാജീവ് വെള്ളിക്കോത്ത്,റിജു ,കീ ബോർഡ് ആർട്ടിസ്റ്റുമാരായ ആർട്ടിസ്റ്റ് കപിൽ രഞ്ജി,നഫ്‌ജാദ് പ്രമുഖ കീബോർഡ് ആർട്ടിസ്റ്റ് പപ്പൻ,ഡൊമിനിക്,ഗായിക റാണി പീറ്റർ ,.നന്ദകുമാർ,ആന്റോ,ജാക്ക്,ക്രിസ്റ്റഫർ ലോബോ.സുശീൽ ജെയിൻ,ആഷിഷ്,ജെപ്പ,സിംസൻ ,ഡെൽമ ,സിബി,സന്തോഷ് തങ്കച്ചൻ തുടങ്ങിയവരും അനുശോചിച്ചു.കൊറോണക്കാലം കഴിഞ്ഞ ശേഷം പോളിന്റെ സ്മരണയ്ക്ക് മുന്നിൽ ഇന്ത്യൻ ക്ലബിന്റെ സഹകരണത്തോടെ ബഹ്‌റൈൻ മ്യൂസിഷ്യൻസ് ഒരു സംഗീത പരിപാടി അവതരിപ്പിക്കുമെന്നും ജോബ് ജോസഫ് അറിയിച്ചു.

12 August 2020

Latest News