Thu , Oct 01 , 2020

'മാറ്റ് കുറയുന്ന ദേശീയ വിദ്യഭ്യാസ നയം ' ചർച്ചാ സംഗമം ഒക്ടോബർ 2 വെള്ളി വൈകിട്ട് 6 ന് | ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ കോടതി വിധി: ജുഡിഷ്യറി ആര്‍.എസ്.എസിനു കീഴൊതുങ്ങി- ഇന്ത്യൻ സോഷ്യൽ ഫോറം | രാഗാ താളോത്സവം  ഒക്ടോബർ   നാല്  വൈകുനേരം  7 .30  തിലേക്ക് മാറ്റിയ വിവരം സ്നേഹപൂർവ്വം  എല്ലാ പ്രവാസിവിഷൻ പ്രേക്ഷാകരേയും  അറിയിക്കുന്നു ..... | കാണാം സ്നേഹ അജിത്ത്ന്റെ സ്പാനീഷ് ഫ്ലമന്ഗോ- കഥക് നൃത്തം. | പ്രശസ്ത ഗായകൻ ശ്രീ. എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ ഫ്രറ്റേർണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് അനുശോചനം രേഖപ്പെടുത്തി. | ഐമാക് കൊച്ചിൻ കലാഭവൻ അനുശോചനം രേഖപ്പെടുത്തി | അനശ്വര ഗായകന് സിറോമലബാർ സോസൈറ്റിയുടെ ആദരാഞ്ജലികൾ.... | കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു . | ഗ്രൂപ്പിൽ നടക്കുന്ന മറ്റു സംഘടനെയെയോ കൂട്ടായ്മയയെ കുറിച്ചോ ഉള്ള ചർച്ചകളിൽ രേഖപ്പെടുത്തുന്ന അഭിപ്രായം പറയുന്ന വ്യക്‌തികളുടെ ഉത്തരവാദിത്വം മാത്രമാണ്....BKSF | കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളേജ് അലുംനി അസോസിയേഷൻറെ ബഹ്റൈൻ ചാപ്റ്റർ രൂപീകൃതമായി. |

സ്താനാര്‍ഭുദ ബോധവല്‍ക്കരണം: ഷിഫയില്‍ നാലിന് സെമിനാര്‍

Repoter: ജോമോൻ കുരിശിങ്കൽ

മനാമ: സ്തനാര്‍ഭുദ ബോധവല്‍ക്കരണ മാസാചാരണത്തിന്റെ ഭാഗമായി ഒക്‌ടോബര്‍ നാലിന് ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ സെമിനാര്‍ സംഘടിപ്പിക്കും. ബഹ്‌റൈന്‍ കെഎംസിസി വനിതാ വിഭാഗവുമായി സഹകരിച്ചാണ് പരിപാടി.
വൈകീട്ട് ആറു മുതല്‍ രാത്രി ഒന്‍പതുവരെ ഷിഫയില്‍ നടക്കുന്ന സെമിനാറില്‍ തിരുവനന്തപുരം ആര്‍സിസിയിലെ പ്രശസ്ത ഓണ്‍കോളജിസ്റ്റ് കെആര്‍ രാജീവ് വിവിധ തരം സ്തനാര്‍ഭുദങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തും. സ്തനാര്‍ഭുദം: സ്വയം പരിശോധനയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ ഷിഫ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. ഷൈനി സുശീലനും സ്തനാര്‍ഭുദം കണ്ടെത്തലും സ്‌ക്രീനിംഗും എന്ന വിഷയത്തില്‍ കണ്‍സള്‍ട്ടന്റ് റേഡിയോളജിസ്റ്റ് അനീസ ബേബി നജീബും ക്ലാസ് എടുക്കും.
സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് ഗൈനക്കോളജി, ഡര്‍മറ്റോളജി, പീഡിയാട്രിക്, ഇന്റേണല്‍ മെഡിസിന്‍ തുടങ്ങിയവയില്‍ സൗജന്യ കണ്‍സള്‍ട്ടേഷന്‍ കൂപ്പണ്‍ നല്‍കുമെന്ന് ഷിഫ മാനേജ്‌മെന്റ് അറിയിച്ചു. കൂടാതെ, സ്താനാര്‍ഭുദ പരിശോധനയില്‍ 50 ശതമാനം ഡിസ്‌കൗണ്ടും നല്‍കും.
പ്രവേശനം സൗജന്യം.. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് https://docs.google.com/forms/d/e/1FAIpQLScv15n-DWYpxdj2GDGmLn0B60EG4ubdJ8lqyAbMnzhBNLTjGQ/viewform എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

1 October 2020

Latest News