Mon , Oct 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

റിഥം ഹൌസ്‌ ഓഫ് പെർഫോമിംഗ് ആർട്ട് സ്റ്റുഡിയോ - LNV ഓൺലൈൻ സ്കൂൾ യുവജനോത്സവം* സംഘടിപ്പിക്കുന്നു.

കോവിഡ് മഹാമാരിയുടെ ഭീതിയിൽ നിശ്ചലമായിപ്പോയ സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകർ . ബഹ്‌റൈൻ കേരളീയ സമാജം ചിൽഡ്രൻസ് വിംഗിന്റെ സഹകരണത്തോടെ നാടക പ്രവർത്തകരുടെ ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ (LNV) * റിഥം ഹൌസ്‌ ഓഫ് പെർഫോമിംഗ് ആർട്ട് സ്റ്റുഡിയോ - LNV ഓൺലൈൻ സ്കൂൾ യുവജനോത്സവം* സംഘടിപ്പിക്കുന്നു.ക്ലാസ് 1 മുതൽ +2 വരെ
ലോകത്തിലെവിടെയുമുള്ള മലയാളികളായ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ ഓൺലൈൻ ആയി പങ്കെടുക്കാം. എൽപി, യു.പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി എന്നീ തലങ്ങളിൽ മുപ്പതോളം വ്യക്തിഗത ഇനങ്ങൾ മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഒക്ടോബർ 18 നു ശബ്ദ ലേഖനത്തിൽ വിസ്മയം സൃഷ്ടിച്ച റസൂൽ പൂക്കുട്ടി ഉദ്ഘാടനം നിർവഹിക്കുന്ന യുവജനോത്സവത്തിൽ സർഗ്ഗോത്സവം, നാട്യോത്സവം, സംഗീതോത്സവം, നൃത്തോത്സവം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി പ്രാഥമിക തല മത്സരങ്ങളും ഡിസംബർ അവസാന വാരത്തിൽ ഗ്രാൻ്റ് ഫൈനലും ഉണ്ടാകും. പ്രശസ്തരും വിദഗ്ദ്ധരും അടങ്ങുന്ന പാനൽ മത്സരങ്ങൾ വിലയിരുത്തിയാകും വിജയികളെ തീരുമാനിക്കുക.ബഹ്‌റൈൻ കേരളീയ സമാജം അംഗം മോഹൻ രാജ് പി എൻ ചെയർമാനും പ്രശസ്ത ചലച്ചിത്ര സംവിധായകനും നാടക രചയിതാവും സംവിധായകനുമായ ശ്രീജിത്ത്‌ പൊയിൽക്കാവ് ജനറൽ കൺവീനറുമായ എഴുപതംഗ സംഘാടക സമിതി യുവജനോത്സവത്തിന് നേതൃത്വം നൽകും.

അവസാന തീയതി ഒക്ടോബർ 10. രജിസ്‌ട്രേഷൻ സൗജന്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
ഹരീഷ് മേനോൻ ( 33988196 )
മനോഹരൻ പാവറട്ടി ( 3984 8091 )
രാജേഷ് ചേരാവള്ളി ( 35320667 )
എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

14 October 2024

Latest News