Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇന്ത്യൻ സ്‌കൂൾ പ്രൈമറി വിഭാഗം അവാർഡ് ദാന ചടങ്ങിൽ 450 വിദ്യാർത്ഥികളെ ആദരിച്ചു...

Repoter: ജോമോൻ കുരിശിങ്കൽ

മനാമ: ഇന്ത്യൻ സ്‌കൂൾ പ്രൈമറി വിഭാഗം വാർഷിക  അവാർഡ് ദാന ചടങ്ങിൽ നാലും അഞ്ചും ക്ളാസുകളിൽ പഠിക്കുന്ന 450 വിദ്യാർത്ഥികളെ  ആദരിച്ചു. സ്‌കൂളിന്റെ ഇസ ടൗൺ കാമ്പസിൽ വ്യാഴാഴ്ച നടന്ന വർണ ശബളമായ പരിപാടിയിലാണ് പഠനത്തിൽ മികവ് പുലർത്തിയ കുരുന്നുകളെ ആദരിച്ചത്. മുഖ്യാതിഥി ഡോ ഇ കൃഷ്ണൻ അവാർഡ് ദാന ചടങ്ങു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി,   അസി. സെക്രട്ടറി പ്രേമലത എൻഎസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ  മുഹമ്മദ് ഖുർഷിദ് ആലം, അഡ്വ. ബിനു  മണ്ണിൽ  വറുഗീസ്, രാജേഷ് എം.എൻ, അജയകൃഷ്ണൻ വി, സജി ജോർജ്ജ്, ദീപക് ഗോപാലകൃഷ്ണൻ, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, റിഫ ക്യാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി  ജോൺസൺ കെ. ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ,  ഹെഡ് ടീച്ചർ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.



മുഖ്യാതിഥിയും സ്‌കൂൾ കമ്മിറ്റി ഭാരവാഹികളും അക്കാദമിക  മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് എ വൺ  സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തിയ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ മികവ് പുലർത്തിയ കുരുന്നുകളെ അഭിനന്ദിച്ചു.   കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനു ധാരാളം അവസരങ്ങൾ ഇന്ത്യൻ സ്‌കൂൾ  പ്രദാനം ചെയ്യുന്നുണ്ടെന്ന് പ്രിൻസ് നടരാജൻ   ചൂണ്ടിക്കാട്ടി.



പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു. ഇന്ത്യൻ സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിൽ    മാതാപിതാക്കൾ നൽകുന്ന പിന്തുണയും സഹകരണവും  അധ്യാപകരുടെ പരിശ്രമങ്ങളും മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.    അക്കാദമിക  കാര്യങ്ങളുടെ ചുമതലയുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ  മുഹമ്മദ് ഖുർഷിദ് ആലം കുട്ടികളുടെ പഠന  മികവിനെ അഭിനന്ദിച്ചു. സെക്രട്ടറി സജി ആന്റണി നന്ദി പറഞ്ഞു.
മുഖ്യാതിഥിയായ ഡോ. ഇ  കൃഷ്ണൻ സദസുമായി സംവദിച്ചു.    ഇന്ത്യൻ സ്കൂളിന് വേണ്ടി   ചെയർമാൻ പ്രിൻസ് നടരാജൻ മുഖ്യാതിഥിയെ പൊന്നാടയണിയിച്ച് ആദരിച്ചു. നേരത്തെ ദേശീയ ഗാന ആലാപനത്തോടെ പരിപാടികൾക്ക് തുടക്കമായി.  തുടർന്ന് വിശുദ്ധ ഖുർആൻ പാരായണവും  സ്കൂളിന്റെ പ്രാർത്ഥന ഗാനവും അവതരിപ്പിക്കപ്പെട്ടു.  സംഘ നൃത്തം ഉൾപ്പെടെയുള്ള  വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ ചടങ്ങിന് മാറ്റു കൂട്ടി. വിദ്യാർത്ഥികളും  അദ്ധ്യാപകരും  സമഗ്രമായ തയ്യാറെടുപ്പുകൾ നടത്തി  സംഘടിപ്പിച്ച നിറപ്പകിട്ടാർന്ന അവാർഡ് ദാന ചടങ്ങു ഏറെ  ശ്രദ്ധ  പിടിച്ചുപറ്റി.  

19 April 2024

Latest News