Sat , Jan 16 , 2021

ബഹറൈൻ കേരളീയ സമാജം ബഹറൈനിലെ കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിന് സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. | പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരത്തിന് അർഹനായ കെ.ജി ബാബുരാജന് അഭിനന്ദനങ്ങളുമായി പന്തളം പ്രവാസി ഫോറം. | ഒഐസിസി എറണാകുളം ജില്ലാ സാമിന്റെ കുടുംബത്തിന് ഉള്ള സഹായ ധനം കൈമാറി. | കൊല്ലം പ്രവാസി അസ്സോസിയേഷന്‍ - ഹിദ്ദ് ഏരിയ സമ്മേളനം നടന്നു. | പാക്ട് നടത്തിയ "വിസ്മയം 2020 " മുപ്പതിൽ പരം ടീം അംഗങ്ങൾ പങ്കെടുത്ത ഓൺലൈൻ എന്റർടൈൻമെന്റ് കാണികളും മത്സരാര്ഥികളും ഒരുപോലെ ഉത്സാഹഭരിതരായി | സുഗതകുമാരി ടീച്ചറുടെ വിയോഗം മലയാള ഭാഷക്കും സാഹിത്യത്തിനും മാത്രമല്ല നഷ്ടമുണ്ടാക്കിയതെന്നും മറിച്ച് മണ്ണിൻ്റെയും പ്രകൃതിയുടെയും കാവലായി മാറിയ ഒരു പ്രസ്ഥാനം തന്നെയാണ് മലയാളികൾക്ക് നഷ്ടപ്പെടുന്നതെന്ന് ബഹ്‌റൈൻ കേരളീയ സമാജം | എസ് ഡി പി ഐ യുടെ മുന്നേറ്റത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു ബഹ്‌റൈൻ പ്രവാസികളും | പോപ്പുലർ ഫ്രണ്ട് മുൻ ദേശീയ ചെയർമാൻ കെ എം ഷെരീഫ് ന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം അനുശോചിച്ചു | ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി. | മലയാളത്തിൻ്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി ടീച്ചർക്ക് മടപ്പള്ളി അലുംമ്നി ഫോറം "മാഫ് "ബഹ്റിൻ്റെ കണ്ണീരിൽ കുതിർന്ന അന്ത്യോപചാരം . |

വിദ്യാര്‍ഥികള്‍ക്കായി ഷിഫ ഓറിയന്റേഷന്‍ ക്ലാസ്

ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററും കഞ്ചു എജുക്കേയ്ഷണല്‍ സപ്പോര്‍ട്ട് സിസ്റ്റവും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സൂമില്‍ ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. 'കുട്ടികളിലെ ആരോഗ്യകരമായ ഭക്ഷണം ശീലം' എന്ന വിഷയത്തില്‍ ഷിഫ സ്‌പെഷ്യലിസ്റ്റ് പീഡിയാട്രീഷന്‍ ഡോ. ഫിറോസ് ഖാന്‍ ക്ലാസെടുത്തു. ആരോഗ്യകരമായ ഭക്ഷണക്രമം കുട്ടികളുടെ ശാരീരിക, ബൗദ്ധിക വളര്‍ച്ചക്ക് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് ദിവസത്തില്‍ നാല് മുതല്‍ അഞ്ച് വരെ ഭക്ഷണം ആകാം. കുട്ടികളുടെ വളര്‍ച്ചക്ക് പോഷക സമൃദ്ധമായ ആഹാരം ഒഴിച്ചുകൂടാനാവാത്തതാണ്. പ്രഭാത ഭക്ഷണം കുട്ടികള്‍ക്ക് പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൃത്യമായ ഭക്ഷണ ശീലം പിന്‍തുടര്‍ന്നാല്‍ അമിത വണ്ണം പോലുള്ള ശാരീരിക അവസ്ഥകള്‍ തടയാനാകും. കുട്ടികളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും കോശങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനും പേശീവളര്‍ച്ചയ്ക്കും പ്രോട്ടീന്‍ ആവശ്യമാണ്. അതുകൊണ്ട്തന്നെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കണം. അത് വഴി പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനാകും. കൊറോണവൈറസ് പോലുള്ള അസുഖങ്ങളില്‍ നിന്ന് പ്രതിരോധ ശേഷി നമുക്ക് കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു. കഞ്ചു അക്കാഡമിക് ഇന്‍ചാര്‍ജ് നാഫിയ ഖാന്‍ ആമുഖ പ്രസംഗം നടത്തി.

16 January 2021

Latest News